“ബിഗ് MS ഒരു മാറ്റവും ഇന്നുമില്ല. പക്ഷെ പ്രിത്വിരാജ് മാറി”
1 min read

“ബിഗ് MS ഒരു മാറ്റവും ഇന്നുമില്ല. പക്ഷെ പ്രിത്വിരാജ് മാറി”

പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. മലയാളിയായ നജീബിന്റെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം സിനിമയുടെ ട്രെയിലറടക്കം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകരും പറയുന്നത്. കണ്ണീര്‍ വറ്റിയ നജീബിന്റെ ദുരിതങ്ങള്‍ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നു. സിനിമയായി കാണുമ്പോള്‍ നോവലിനേക്കാളും തീക്ഷ്‍ണത എന്തായാലും ആടുജീവിതത്തിന് ഉണ്ടാകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 28നാണ് റിലീസ്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണ്ണ രൂപം

 

മലയാളി ഏറ്റവും കൂടുതൽ കലഹിച്ച ഒരു നടൻ ഒരു പക്ഷെ പ്രിത്വിരാജ് ആയിരിക്കും.

സുകുമാരന്റെ മകൻ എന്ന നിലയിൽ നന്ദനത്തിലൂടെയുള്ള എൻട്രി പ്രേക്ഷകരുടെ ഇഷ്ടത്തോട് കൂടി തന്നെയാണ് സ്വീകരിക്കപ്പെത്.

തുടർന്ന് തന്നിലേക്ക് വന്ന പ്രോജെക്റ്റുകളാകട്ടെ നന്ദനത്തിന്റെ ഇമേജ് ബ്രേക്ക്‌ ചെയ്യാൻ പാകത്തിൽ ഉള്ളതായിരുന്നെങ്കിലും മികച്ച കരിയർ ബിൽഡപ്പിലേക്ക് നയിക്കുന്നതൊന്നുമായിരുന്നില്ല.

ചെറിയ ചെറിയ സിനിമകൾ.

രഞ്ജിത്ത് ഒഴികെയുള്ള വലിയ commercial വിജയങ്ങളുണ്ടായിരുന്ന മലയാളത്തിലെ സൂപ്പർ സംവിധായകരോ എഴുത്തുകാരോ ആദ്യ കാലങ്ങളിൽ പ്രിത്വിയെ കാര്യമായി ഗൗനിച്ചിരുന്നില്ല.

പത്മകുമാർ,ശ്യാമ പ്രസാദ്, വിനയൻ തുടങ്ങിവർ പ്രിത്വിയെ പല പ്രാവശ്യം നായകനാക്കി സിനിമകൾ ചെയ്‌തിരുന്നു.

വിനയന്റെ സിനിമകൾ വലിയ ഗുണമൊന്നും ചെയ്തില്ലെങ്കിലും പ്രിത്വിയുടെ ആദ്യ ആക്ഷൻ ഹീറോ സിനിമ വിനയന്റെ സത്യം നന്നായി കളക്ട് ചെയ്ത സിനിമയായിരുന്നു.മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും പോലുള്ള വധങ്ങളും വിനയന്റെ ലിസ്റ്റിലുണ്ട്.

പത്മ കുമാറിന്റെ സിനിമകളാണ് ഒരു നടന്റെ പാകപ്പെടലിന് അല്ലെങ്കിൽ ഉരുവപ്പെടലിന് പ്രിത്വിയെ നന്നായി സഹായിച്ചത് എന്ന് പറയാം .വർഗവും വാസ്തവവും മികച്ച സിനിമകളായിരുന്നു.അതേ പോലെ ശ്യാമ പ്രസാദിന്റെ അകലെ എന്ന സിനിമയും പ്രകടനത്തിൽ എടുത്തു പറയേണ്ട സിനിമയാണ്.

രഞ്ജിത്തിന്റെ തിരക്കഥ എന്ന സിനിമയും മധു പാലിന്റെ തലപ്പാവും നടൻ എന്ന നിലയിൽ പ്രിത്വിയെ അടയാളപ്പെടുത്താൻ തക്ക ആഴമുള്ള സിനിമകളായിരുന്നു.

പുതിയ മുഖം ആക്ഷൻ കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.

ക്ലാസ്മേറ്റ്സും എന്ന് നിന്റെ മൊയ്തീനും ഉറുമിയുമാണ്‌ ഏറ്റവും കൂടുതൽ collect ചെയ്ത പ്രിത്വി ചിത്രങ്ങൾ.എനിക്ക് പേർസണലി ഏറ്റവും ഇഷ്ടപ്പെട്ട പ്രിത്വി സിനിമകൾ സെല്ലു ലോയിഡും അയാളും ഞാനും തമ്മിലും മുംബൈ പോലീസും പാവാടയും അൻവറും ഒക്കെയാണ്.

ഇന്ത്യൻ റുപിയും ഇഷ്ടപ്പെട്ട സിനിമകളിലുണ്ടെങ്കിലും ഈ സിനിമയിലെ ഡയലോഗ് ഡെലിവറി ലേശം കൃത്രിമം നിറഞ്ഞതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

ഡയലോഗ് ഡെലിവറി കൊണ്ട് അസഹനീയമായ സിനിമയാണ് താന്തോന്നി.

പ്രകടനം കൊണ്ട് ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ സിനിമകൾ സെല്ലുലോയിഡും മുംബൈ പോലീസുമാണ്.

മലയാളി പ്രിത്വിയോട് കലാഹിച്ചതിന് രണ്ട് കാരണങ്ങളെയുണ്ടായിരുന്നുള്ളൂ.

ഒന്ന് ബിഗ് Ms നെ കുറിച്ച് അന്ന് നടത്തിയ അപക്വമായ പരാമർശങ്ങൾ.

രണ്ട് ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖം.പൊതു ഇടങ്ങളിൽ എങ്ങനെ സംസാരിക്കണം എന്ന് അനുഭവം കൊണ്ട് പഠിച്ച ആളാണ് പ്രിത്വിരാജ്. ഇന്ന് അദ്ദേഹത്തിന് അതറിയാം.

അന്ന് ബിഗ് Ms നെ അവരുടെ ലെഗസി പോലും മറന്നു കൊണ്ട് പ്രിത്വിരാജ് നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു.

ഇത് രണ്ടും പ്രിത്വി ഭയങ്കര അഹങ്കാരി ആണെന്ന ഒരു പൊതു ബോധം ഉണ്ടാക്കി കളഞ്ഞു.അതിന് ശേഷമാണ്‌ രായപ്പൻ എന്ന വിളി വ്യാപകമായത്. നാദിറ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിലെ ക്ലൈമാക്സിൽ പ്രിത്വിയുടെ ഒരു കമിയോ അപ്പിയറൻസുണ്ട്.

പ്രിത്വിയെ കാണിക്കുന്ന ആ very moment ൽ തിയറ്ററിൽ ഉയർന്ന കൂവൽ ഇപ്പോഴും ഓർക്കുന്നു.

അതേ പ്രിത്വിരാജ് ഇന്ന് ബിഗ് Ms ന്റെ കടുത്ത ഫോളോവറുമാണ് എന്നിടത്താണ് കാലത്തിന്റെ കാവ്യ നീതി കുടി കൊള്ളുന്നത്.

ബിഗ് MS ഒരു മാറ്റവും ഇന്നുമില്ല. പക്ഷെ പ്രിത്വിരാജ് മാറി. Legacy has no Alternatives.

😊😊

ആട് ജീവിതത്തിലൂടെ മറ്റൊരു ലെഗസിയായി പ്രിത്വിരാജ് മാറട്ടെ.