ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിൽ, ഓസ്ലർ ഇനി ഡിസ്നി പ്ലസ്സിൽ കാണാം
1 min read

ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിൽ, ഓസ്ലർ ഇനി ഡിസ്നി പ്ലസ്സിൽ കാണാം

യറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ഓസ്ലർ എന്ന ചിത്രത്തിന് മലയാള സിനിമയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.

ഇപ്പോഴിതാ ഓസ്‍ലർ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. അർദ്ധരാത്രി മുതലാണ് സ്ട്രീമിം​ഗ് തുടങ്ങിയ ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം നേടിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ്. സിനിമ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്.

എബ്രഹാം ഓസ്‍ലർ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. 2024 ജനുവരി 11നാണ് ഓസ്‍ലർ തിയറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം രൂപ നേടിയെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കിയിരുന്നു.

മിഥുൻ മാനുവൽ തോമസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. മിഥുൻ മുകുന്ദൻ സം​ഗീതം നൽകിയ ചിത്രത്തിൽ അനശ്വര രാജൻ, അർജൻ അശോകൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ജ​ഗദീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളും അണിനിരന്നിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് ഇർഷാദ് എം ഹസനും മിഥുൻ മാനുവേൽ തോമസും ചേർന്നാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കലാണ്.