21 Jan, 2025
1 min read

ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?

പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]

1 min read

തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്

മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരം​ഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ​ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]

1 min read

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]

1 min read

‘വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും’ : ജോയ് മാത്യു

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.ആദ്യ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങളും പിന്നീട് പ്രശംസയും ചിത്രത്തിന് ലഭിച്ചു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ […]

1 min read

ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാന്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മറ്റൊരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തലവരമാറ്റി വരച്ചു എന്ന് തന്നെ പറയാം. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് […]

1 min read

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലാണ് […]

1 min read

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി […]

1 min read

കോടികള്‍ വാരികൂട്ടിയ വിജയിയുടെ വാരിസ് ഒടിടിയിലേക്ക്

വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രവും ഇത് തന്നെയാണ്. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരുന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ […]

1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]

1 min read

‘ താന്‍ ഒടിടിയില്‍ സിനിമ കാണാറില്ല, ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും’ ; അടൂര്‍ ഗോപാലകൃഷ്ണന്‍

ഒടിടിക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍, അത് പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും അടൂര്‍ പറയുന്നു. സിനിമ ഒരു സോഷ്യല്‍ എക്സ്പെരിമെന്റാണെന്നും അത് തിയേറ്ററിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒ.ടി.ടിയില്‍ സിനിമ കാണില്ലെന്നും. അതിനു കാരണം സെല്‍ഫോണിലോ ലാപ്ടോപ്പിലോ കാണാന്‍ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും, സിനിമ എന്ന് പറയുന്നത് ഒരു സോഷ്യല്‍ എക്സ്പിരിമെന്റാണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തിയേറ്ററിലാണ് […]