ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
1 min read

ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാന്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മറ്റൊരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തലവരമാറ്റി വരച്ചു എന്ന് തന്നെ പറയാം. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല.

Pathaan box office collection Day 45: Shah Rukh Khan's film is in no mood to wrap up soon - India Today

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ട ചിത്രം തിയേറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 22 ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Siddharth Anand opens up on why 'Shah Rukh Khan doesn't have a religion' in Pathaan, reveals deleted scene might be in OTT version | Entertainment News,The Indian Express

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പോലും തിയേറ്റര്‍ റിലീസില്‍ നിന്നും ഒരു മാസത്തെ ഇടവേളയിലാണ് ഒടിടിയില്‍ എത്താറുള്ളത്. എന്നാല്‍ 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പഠാന്‍ ഇനിയും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ല. 56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്‍ ഒടിടി റിലീസിന് എത്തുന്നത്.

PeepingMoon Exclusive: Revealing Shah Rukh Khan's Pathaan digital premiere date!

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്റെ ഒടിടി റിലീസ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‌ഫോമിന്റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല.

Pathaan box office collections; Shah Rukh Khan starrer nears Rs. 400 crores overseas | PINKVILLA

അതേസമയം, തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്‌ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്‌ക്രീനുകളിലും. ലോകമാകെ 8000 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.