21 Jan, 2025
1 min read

ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്

നസ്‍ലെൻ- മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിലെത്തിച്ച് തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമലു. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒടിടി റിലീസിന് ശേഷം ടെലിവിഷൻ പ്രീമിയറിന് തയ്യാറായിരിക്കുകയാണ് പ്രേമലു. ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ള പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനിൽ കാണാനാകുക. എപ്പോഴായിരിക്കും സംപ്രേഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ സംപ്രേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേമലു ആഗോളതലത്തിൽ ആകെ 131 കോടി രൂപയിൽ അധികം നേടി എന്നാണ് സിനിമ […]

1 min read

റിലീസ് ദിവസം തമിഴ്നാട്ടിൽ നിന്ന് വൻ കളക്ഷൻ നേടി പ്രേമലു; തമിഴ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

സിനിമകൾ തിയറ്റർ റിലീസിൻറെ ഒരു മാസത്തിനിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് ഇന്ന് അപൂർവ്വമാണ്. എന്നാൽ 2024ൽ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ മിക്കതും ഹിറ്റാവുകയാണ്. പ്രേമലുവിൻറെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി കൊള്ളാവുന്ന ഓപണിംഗ് കളക്ഷനോടെ ആരംഭിച്ചതാണ്. തരംഗമായതിന് പിന്നാലെ ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം നേടിയതിൻറെ ചുവട് പിടിച്ച് പ്രേമലുവിൻറെ തമിഴ് പതിപ്പ് […]

1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

മലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന […]

1 min read

പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രം തിയേറ്ററിൽ കുതിച്ച് മുന്നേറുകയാണ്. ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമിത ബൈജുവും നസ്ലെലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ഈ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്. ഈ വർഷത്തെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. രാഹുൽ സദാശിവൻ […]

1 min read

അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!

കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്‍ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് […]

1 min read

തൊണ്ണൂറ് ലക്ഷത്തിൽ നിന്ന് തുടങ്ങി മൂന്നാം ദിനം ആയപ്പോഴേക്കും 2.75 കോടി: പ്രേമലു ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മമിത ബൈജു, ന‌സ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ കോടികൾ വാരുന്നു. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്​ഷൻ. തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്‌ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു […]