21 Jan, 2025
1 min read

കപ്പിനും ചുണ്ടിനുമിടയില്‍ അന്ന് ദേശീയ അവാര്‍ഡ് നഷ്ടമായി; 28-ാം വയസ്സില്‍ മോഹന്‍ലാല്‍ സോപ്പുകുട്ടപ്പനായും മാതു പണ്ടാരമായും ആറാടിയ ‘പാദമുദ്ര’

ആര്‍. സുകുമാരന്‍ എഴുതി സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പാദമുദ്ര’. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തിയത്. മികച്ച അഭിനയം കാഴ്ച വെച്ചിട്ടും മോഹന്‍ലാലിന് അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് നഷ്ടമായി. ഇനിയും അവസരങ്ങളുണ്ടെന്ന് പറഞ്ഞാണ് മോഹന്‍ലാലിന് അവാര്‍ഡ് നിഷേധിക്കപ്പെട്ടതെന്ന് ഓര്‍മ്മിക്കുകയാണ് അനില്‍ അജന എന്ന ആരാധകന്‍. കുറിപ്പ് ഇങ്ങനെ: 28ആം വയസ്സില്‍ ഇനിയുമേറെ അവസരങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ലാലേട്ടന് പാദമുദ്രയിലെ അത്ഭുതാവഹമായ അഭിനയത്തിന് 1988 ല്‍ ദേശീയ അവാര്‍ഡ് നഷ്ട്ടമായത്, അതേ വര്‍ഷം […]

1 min read

“മോഹൻലാൽ ഈ ലോകത്തിലെ TOP ACTOR ആണ്”: മീരാ ജാസ്മിൻ വ്യക്തമാക്കുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് നടി മീരാ ജാസ്മിന്‍. മലയാളി പ്രേക്ഷകരുടെ മനസില്‍ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മീരാ ഇടം നേടിയിരുന്നു. ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള മീരയുടെ തുടക്കം. പിന്നീട് മീരയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടേയെല്ലാം നായികയായി താരം സിനിമകളില്‍ മിന്നി തിളങ്ങിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയമികവ് […]

1 min read

“വിജയങ്ങളും പരാജയങ്ങളും ഉണ്ടാകും; മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യരുത്”: ശ്രീയേഷ് കൊച്ചി എഴുതുന്നു

മലയാള സിനിമയിൽ നിരവധി ആരാധക പിന്തുണയുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അഭിനയ ചക്രവർത്തിയെന്നും, മികച്ച നടനെന്നും തുടങ്ങി നിരവധി താര വിശേഷണങ്ങൾക്ക് അർഹനാണ് അദ്ദേഹം. ആരാധകരുടെ അഭിനന്ദന പ്രവാഹങ്ങൾ ലഭിക്കുമ്പോൾ മറുവശത്ത് വിമർശകരുടെ ചില പരാമർശങ്ങളും താരത്തെ തേടി എത്താറുണ്ട്. എന്നാൽ ഇഷ്ടപെടുന്നവർ ഇഷ്ടപ്പെടട്ടേയെന്നും, വിമർശിക്കുന്നവർ ആ പതിവ് തുടരട്ടേയെന്നുമുള്ള നിലപാടാണ് താരം സ്വീകരിക്കാറുള്ളത്. അതെ സമയം മോഹൻലാലിന് നേരേ ഉയർത്തുന്ന വിമർശനങ്ങൾക്കും , വ്യക്തിപരമായ പരാമർശങ്ങൾക്കും മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശി ശ്രീയേഷ്‌. ( […]

1 min read

“സുവർണ്ണ നിമിഷം”; മോഹൻലാൽ ആരാധകർക്ക് രോമാഞ്ചം നൽകി നടൻ സൂര്യയുടെ വാക്കുകൾ

തമിഴ് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തിൽ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകൾ എത്താറുണ്ട്. പ്രേക്ഷകരുടെ ഇഷ്ട നായകനായ സൂര്യയുടെ പുതിയ ചിത്രമായ ‘എതർക്കും തുനിന്തവൻ’ പടത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയിരുന്നു. താരത്തെ ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ കൊച്ചിയിൽ തടിച്ചു കൂടിയിരുന്നു. സിനിമ ലോകത്തെ ഉയർന്ന പദവിയിലിരിക്കുന്ന […]

1 min read

‘സ്ത്രീകളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമേ അദ്ദേഹം പോയിരുന്നുള്ളൂ’: ലാലേട്ടന്റെ കരുതലിനെക്കുറിച്ച് ഉര്‍വശി

ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. സിനിമാ മേഖലയിലും സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കൊച്ചിയില്‍വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് തന്നെയെടുക്കാം. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാണ് അവരെല്ലാം ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. ഇപ്പോഴിതാ സ്ത്രീകളോട് മോഹന്‍ലാലിനുള്ള കരുതലാണ് നടി ഉര്‍വശി പറയുന്നത്. ‘അമ്മ’യുടെ വനിതാദിനാഘോഷ പരിപാടിയായ ‘ആര്‍ജ്ജവ 2022’ല്‍ സംസാരിക്കുകയായിരുന്നു താരം. ഏതായാലും താരത്തിന്റെ വാക്കുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടുകയാണ്. ചെറിയ വേഷം […]

1 min read

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്

നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുമെന്ന് ആറാട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിന് മുൻപ് സാമ്പിള്‍ വെടികെട്ട് എന്ന നിലയ്ക്ക് ട്രെയിലര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് ആറാട്ട് ട്രെയിലര്‍ റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്.,എന്നാല്‍ ട്രെയിലര്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടൂ കൊണ്ട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആറാട്ടിന്‍റെ നിര്‍മ്മാതാക്കള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് […]

1 min read

“അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ?” “മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ട്..”

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് 67ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് മരക്കാര്‍ സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. “ഇന്ത്യയിലെ […]