“വിജയങ്ങളും പരാജയങ്ങളും ഉണ്ടാകും; മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യരുത്”: ശ്രീയേഷ് കൊച്ചി എഴുതുന്നു
1 min read

“വിജയങ്ങളും പരാജയങ്ങളും ഉണ്ടാകും; മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യരുത്”: ശ്രീയേഷ് കൊച്ചി എഴുതുന്നു

മലയാള സിനിമയിൽ നിരവധി ആരാധക പിന്തുണയുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അഭിനയ ചക്രവർത്തിയെന്നും, മികച്ച നടനെന്നും തുടങ്ങി നിരവധി താര വിശേഷണങ്ങൾക്ക് അർഹനാണ് അദ്ദേഹം. ആരാധകരുടെ അഭിനന്ദന പ്രവാഹങ്ങൾ ലഭിക്കുമ്പോൾ മറുവശത്ത് വിമർശകരുടെ ചില പരാമർശങ്ങളും താരത്തെ തേടി എത്താറുണ്ട്. എന്നാൽ ഇഷ്ടപെടുന്നവർ ഇഷ്ടപ്പെടട്ടേയെന്നും, വിമർശിക്കുന്നവർ ആ പതിവ് തുടരട്ടേയെന്നുമുള്ള നിലപാടാണ് താരം സ്വീകരിക്കാറുള്ളത്. അതെ സമയം മോഹൻലാലിന് നേരേ ഉയർത്തുന്ന വിമർശനങ്ങൾക്കും , വ്യക്തിപരമായ പരാമർശങ്ങൾക്കും മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശി ശ്രീയേഷ്‌. ( ശ്രീയേഷ്‌ കൊച്ചി ).

മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാലിന് നേരേ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾക്കും , പരിഹാസങ്ങൾക്കും മറുപടി നൽകുകയാണ് ശ്രീയേഷ്‌ തൻ്റെ ഫേസ്ബുക് കുറിപ്പിലൂടെ. കേവലം വിമർശനങ്ങൾക്ക് അപ്പുറത്ത് ഒരു മനുഷ്യനെ വ്യക്തിഹത്യ നടത്താൻ നമ്മളിൽ ആർക്കാണ് അവകാശമുള്ളതെന്നാണ് ശ്രീയേഷ്‌ തൻ്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. താരത്തെ അനുകൂലിച്ച് , വിമർശകരുടെയും, വ്യക്തിഹത്യ നടത്തുന്നവരുടെയും വായ അടപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ശ്രീയേഷ്‌ തൻ്റെ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ : MOHANLAL – THE COMPLETE ACTOR
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട വ്യക്‌തി എന്ന് നമുക്ക് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം, മോഹൻലാൽ എന്ന വ്യക്തിയെ നമുക്ക് നഷ്ടപ്പെട്ടു, മോഹൻലാൽ എന്ന നടനെ നമുക്ക്‌ നഷ്ടപ്പെട്ടു അങ്ങനെ ഒരുപാട് പോസ്റ്റുകൾ… ഒരു നടനെ സംബന്ധിച്ചിടത്തോളം അയാൾക്ക് തൻ്റെ യാത്രയിൽ ഉയർച്ചയും താഴ്ച്ചയും വന്നുകൊണ്ടേയിരിക്കും, എന്നു പറഞ്ഞ് മലയാളം കണ്ട അല്ലെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു നടനെ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്നത് ശെരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല… സിനിമ മോഷമാണെങ്കിൽ നിങ്ങൾക്ക് അത് തുറന്ന് പറയാനുള്ള അവകാശമുണ്ട് എന്ന് കരുതി അതിലെ നടനെ വ്യക്തിഹത്യ ചെയ്യാനുള്ള അവകാശം നമുക്ക് ആർക്കും ഇല്ല…

എനിക്ക് ഒന്നേ പറയാനുള്ളു നമ്മൾ വിചാരിക്കുന്നതിൻ അപ്പുറമാണ് മോഹൻലാൽ എന്ന നടൻ അത് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ ഡയലോഗ് പോലെ തന്നെ ‘അത് ചവിട്ടേറ്റ മൂർഖനാ തിരിഞ്ഞ് കൊത്താതെ പോവില്ല അവൻ’… ദാ ഇത്രയും ഉള്ളു നമ്മുടെ സൂപ്പർസ്റ്റാർ എന്ന് നമുക്ക് പറയാൻ സാധിക്കില്ല കാരണം എപ്പോഴൊക്കെ അദ്ദേഹം ഒന്ന് പിന്നോട്ട് പോയിട്ടുണ്ടോ അതിലും ശക്തിയായി അദ്ദേഹം മുന്നോട്ട് വന്നിട്ടുണ്ട്, ഇനിയും വരിക തന്നെ ചെയ്യും… മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് 2000ത്തിൽ പുറത്തിറങ്ങിയ നരസിംഹം അത്രയും നാൾ മലയാളത്തിൽ ഉണ്ടായിരുന്നു സകല റെക്കോർഡുകളും തകർത്ത ചിത്രം… അതിനു ശേഷം രാവണപ്രഭു വന്നു അതും വലിയൊരു വിജയമായി.

പിന്നീടുള്ള കുറച്ചുനാളുകൾ അദ്ദേഹത്തിന് നിർണായകമായിരുന്നു, തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി, പ്രജ, ചതുരംഗം, മിസ്റ്റർ ബ്രഹ്മചാരി, അങ്ങനെ കുറച്ച് സിനിമകൾ അപ്പോഴും പറഞ്ഞു മോഹൻലാലിന്റെ കാലം കഴിഞ്ഞു മോഹൻലാൽ എന്ന നടൻ അവസാനിച്ചു എന്നൊക്കെ… പിന്നെ നടന്നതോ ബാലേട്ടൻ, ഉദയനാണ് താരം, തന്മാത്ര, രസതന്ത്രം, നരൻ, കീർത്തിചക്ര, ചോട്ടാ മുംബൈ അങ്ങനെ ഒരുപാട് വലിയ വിജയങ്ങൾ… വിമർശകർ കാഴ്ച്ചകാരായി മാറി അപ്പോഴും… പിന്നെയും ഉയർച്ചയും താഴ്ച്ചയും വന്നു… ഹിറ്റ് ഒരു ഒന്നൊന്നര ഹിറ്റ് തന്നെ ആയിരിക്കും വൻ തിരിച്ച് വരവായിരിക്കും പിന്നെ ഭ്രമരവും പ്രണയവും പോലുള്ള അതിലേറെ മികച്ച സിനിമകളും…

പിന്നെ ദൃശ്യം എന്ന സിനിമ അത് അദ്ദേഹത്തിന്റ മാത്രമല്ല മലയാള സിനിമയുടെ തന്നെ ഒരു തിരിച്ചുവരവായിരുന്നു… വിജയങ്ങളും പരാജയങ്ങളും ഉണ്ടാവും അതിന് ആ നടനെ വ്യക്തിഹത്യ ചെയ്തിട്ട് ഒരു കാര്യവുമില്ല നിങ്ങൾക്ക് മോഹൻലാൽ എന്ന വ്യക്തിയെ അല്ലെങ്കിൽ മമ്മൂട്ടി എന്ന വ്യക്തിയെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ആ സിനിമ കാണേണ്ട ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല, നിങ്ങൾ ഒരു നടനെ തകർക്കാൻ നോക്കുമ്പോൾ തകരുന്നത് മലയാള സിനിമ തന്നെയാണ്… ലാലേട്ടനും മമ്മുക്കയും നമ്മുടെ സ്വന്തമാണ് നമുക്ക് എന്നും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ പറ്റുന്ന രണ്ടുപേർ അത് അങ്ങനെ തന്നെ എന്നും ഉണ്ടാവണം…

വ്യക്തിഹത്യ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു,
‘കൈവിട്ട ആയുധവും വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല ഓർക്കുക ഓർത്താൽ നല്ലത്…’

മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരേപോലെ ശ്രീയേഷ്‌ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇരുവരും മലയാള സിനിമയിലെ സൂപ്പർ താരങ്ങളെന്ന നിലയ്ക്ക് ഇരുവർക്കും നേരേ വ്യക്തിഹത്യ നടത്തുന്നവർക്ക് താക്കീത് കൊടുക്കുന്ന തരത്തിലാണ് ശ്രീയേഷ്‌ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ തൻ്റെ നിലപാട് വ്യക്തമാക്കുന്ന ശ്രീയേഷ്‌ സിനിമ മേഖലയിലെ വിശേഷങ്ങളും, താരങ്ങളെക്കുറിച്ചുള്ള എഴുത്തുകളും പങ്കുവെക്കാറുണ്ട്. ശ്രീയേഷിൻ്റെ കുറിപ്പിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സഞ്ചാരിയായ ശ്രീയേഷ് ഇതിനോടകം അബ്യുസ് സഹയാത്രി, കുരിശ് എന്നീ ഷോർട് ഫിലിമുകൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. എൻ്റെ രചന എന്ന പേരിൽ സമൂഹമാധ്യങ്ങളിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്ന ശ്രീയേഷ്‌ നല്ലൊരു സിനിമ പ്രേമി കൂടിയാണ്.