‘സ്വവര്‍ഗാനുരാഗിയാണ് ഭീഷ്മയിലെ പീറ്റര്‍ എന്ന് തോന്നിയിട്ടുണ്ട്?!”; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ്
1 min read

‘സ്വവര്‍ഗാനുരാഗിയാണ് ഭീഷ്മയിലെ പീറ്റര്‍ എന്ന് തോന്നിയിട്ടുണ്ട്?!”; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ്

റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ വന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഭീഷ്മയിലെ മമ്മൂട്ടിയുടേയും സൗബിന്റേയും ഷൈന്‍ ടോം ചാക്കോയുടേയും പ്രകടനം ഒരുപോലെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ ദുര്യോധനനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നേരത്തെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്നത് ഷൈനിന്റെ പീറ്റര്‍ ശിഖണ്ഡി- ദുര്യോധനന്‍ റഫറന്‍സ് ആണെന്നാണ്. പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അത്തരത്തില്‍ ഒരു പ്രേക്ഷകന്‍ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ.

‘ഭീഷ്മയിലെ ഷൈന്‍ ടോം ചാക്കോ ചെയ്ത ‘ പീറ്റര്‍ ‘സ്വവര്‍ഗാനുരാഗിയാണെന്ന് തോന്നിയിട്ടുണ്ട്.
ഈ character തന്റെ ഭാര്യയില്‍ ഒട്ടും satisfied അല്ല എന്ന് തോനുന്നു. ഭാര്യയോട് ദേഷ്യം, വെറുപ്പ്, അവളെ തന്റെ ചൊല്പടിക്ക് നിര്‍ത്താനുള്ള അമര്‍ഷം ഇതൊക്കെ പല സന്ദര്‍ഭങ്ങളിലായി പ്രകടിപ്പിക്കുന്നുണ്ട്. ഭാര്യയുമായിട്ടുള്ള ലൈംഗിക ബന്ധത്തിലും ആ ദാമ്പത്യ ജീവിതത്തിലും തീരെ satisfied അല്ലാത്തതു കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള അമര്‍ഷവും വെറുപ്പുമൊക്കെ പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ഇയാള്‍, ഇയാള്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഡാന്‍സ് കളിക്കാന്‍ വരുന്ന സുന്ദരനായ യുവാവില്‍, ആകൃഷ്ടനാകുന്നത് പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായിട്ട് കാണിക്കുന്നുണ്ട്. ഡാന്‍സറുടെ ചെസ്റ്റ് ഭാഗം മൊത്തമായി പുറത്ത് കാണിക്കുന്ന തരത്തിലുള്ള സെക്‌സി ഡ്രസ്സ് തന്നെയായിരുന്നു അവിടെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നത്. അതും പീറ്ററിന്റെ നിര്‍ദ്ദേശ പ്രകാരം തയ്പ്പിച്ചത്. ഡാന്‍സ് കളിക്കുമ്പോള്‍ ‘ ഡാന്‍സറുടെ പ്രിഷ്ട ഭാഗത്തില്‍ തന്നെ നോക്കുകയും തുടര്‍ന്ന് ഒരു സെക്‌സി സ്റ്റെപ്പ് അദ്ദേഹം തന്നെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. സ്റ്റെപ് പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ഡാന്‍സറുടെ പുറക് വശത്ത് ഒരു അടിയും കൊടുക്കുന്നുണ്ട്. ഭാര്യയുടെ അടുത്ത് frustrated ആയി അമര്‍ഷത്തോടെ , വെറുപ്പിന്റെ അങ്ങേ അറ്റത്ത് നില്‍ക്കുന്ന അതെ പീറ്റര്‍ തന്നെ

സുന്ദരനായ ഡാന്‍സറുടെ അടുത്ത് കൂള്‍ ആയി, അയാളില്‍ അകൃഷ്ടനായി, അയാളുടെ ലൈംഗിക ഭാഗങ്ങളൊക്കെ നിരീക്ഷിച്ചു നില്‍ക്കുന്നു. ഈ രണ്ട് extreme സും വളരെ തന്മയത്തത്തോടെ ഷൈന്‍ ടോം ചാക്കോ ചെയ്തുവെച്ചിട്ടുണ്ട്.’

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ അത് ചെറുതോ വലുതോ ആകട്ടെ വളരെ ഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവു തന്നെയാണ് ഷൈനിനെ വേറിട്ടു നിര്‍ത്തുന്നത്. സമീപകാലത്തിറങ്ങിയ കുറുപ്പ്, ലവ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷൈനിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതാണ്. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷൈന്‍ 2011ല്‍ ഗദ്ദാമയിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്.