“മോഹൻലാൽ ഈ ലോകത്തിലെ TOP ACTOR ആണ്”: മീരാ ജാസ്മിൻ വ്യക്തമാക്കുന്നു
1 min read

“മോഹൻലാൽ ഈ ലോകത്തിലെ TOP ACTOR ആണ്”: മീരാ ജാസ്മിൻ വ്യക്തമാക്കുന്നു

രുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് നടി മീരാ ജാസ്മിന്‍. മലയാളി പ്രേക്ഷകരുടെ മനസില്‍ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മീരാ ഇടം നേടിയിരുന്നു. ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള മീരയുടെ തുടക്കം. പിന്നീട് മീരയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടേയെല്ലാം നായികയായി താരം സിനിമകളില്‍ മിന്നി തിളങ്ങിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയമികവ് കാഴ്ച്ചവെച്ചു.

”മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സ്വന്തമായി നിലകൊള്ളാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍’ എന്നാണ് ദി ഹിന്ദു ദിനപത്രം മീരാ ജാസ്മിനെക്കുറിച്ച് വിശേഷിപ്പിച്ചത്. സ്വപ്‌നക്കൂട്, സൂത്രധാരന്‍, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഇടക്കാലത്ത് താരം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ തന്റെ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ജയറാമിന്റെ നായികയായാണ് താരം ചിത്രത്തിലെത്തുന്നത്.

ഇപ്പോഴിതാ താരം മുമ്പ് കൈരളി ചാനലിന് നല്‍കിയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ചത് രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം താരം അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ മുന്നേറിയ ചിത്രമായിരുന്നു. ഇപ്പോഴിതാ ലാലേട്ടനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

ലാലേട്ടനൊടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നതെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നുമെന്നും മീരാ കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പറയുന്നു. ലാലേട്ടനുമായി അഭിനയിക്കുമ്പോള്‍ അറിയാതെ തന്നെ നമ്മള്‍ നല്ല രീതിയില്‍ പെര്‍ഫോമന്‍സ് ചെയ്തുപോവുകയാണ്. ഇനിയുെ ഒരുപാട് നല്ല ചിത്രങ്ങള്‍ ലാലേട്ടനോടൊപ്പം ചെയ്യണമെന്നുണ്ടെന്നും മീര പറയുന്നു. ലാലേട്ടന്‍ എല്ലാ ചിത്രങ്ങള്‍ ചെയ്യുമ്പോഴും വളരെ ഇന്‍ഡ്രസ്റ്റായാണ് ചെയ്യുന്നത്.

ഇത്രയും ചിത്രങ്ങള്‍ ചെയ്തയാളാണ് ഇതെന്ന് പറയില്ലെന്നും അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്. മോഹന്‍ലാല്‍ ഒരു ഗ്രേറ്റ് ആക്ടറാണ്. അദ്ദേഹം ലോകത്തിലെ തന്നെ ടോപ് 5 ആക്ടറില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് നടന്‍മാരുടെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം അഞ്ച് മികച്ച നടന്മാരില്‍ ഉണ്ട്. ടോപ് ഫൈവ് എന്ന് പറയുമ്പോള്‍ നാണക്കേടാണ്. ഒരു ആക്ടറുടെ കാലിബറിനെ അങ്ങനെ ശരിക്കും പറയാന്‍ പാടില്ല. പക്ഷേ അദ്ദേഹം അതിലുള്ളതാണ്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂവെന്നും മീരാ ജാസ്മിന്‍ വ്യക്തമാക്കുന്നു.

ആറാട്ടാണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം ചെയ്തത്. നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജീത്തു ജോസഫുമായി ഒരുമിക്കുന്ന ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. ഈ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.