‘സ്ത്രീകളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമേ അദ്ദേഹം പോയിരുന്നുള്ളൂ’: ലാലേട്ടന്റെ കരുതലിനെക്കുറിച്ച് ഉര്‍വശി
1 min read

‘സ്ത്രീകളെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമേ അദ്ദേഹം പോയിരുന്നുള്ളൂ’: ലാലേട്ടന്റെ കരുതലിനെക്കുറിച്ച് ഉര്‍വശി

തു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. സിനിമാ മേഖലയിലും സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കൊച്ചിയില്‍വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് തന്നെയെടുക്കാം. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാണ് അവരെല്ലാം ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. ഇപ്പോഴിതാ സ്ത്രീകളോട് മോഹന്‍ലാലിനുള്ള കരുതലാണ് നടി ഉര്‍വശി പറയുന്നത്. ‘അമ്മ’യുടെ വനിതാദിനാഘോഷ പരിപാടിയായ ‘ആര്‍ജ്ജവ 2022’ല്‍ സംസാരിക്കുകയായിരുന്നു താരം. ഏതായാലും താരത്തിന്റെ വാക്കുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടുകയാണ്.

ചെറിയ വേഷം ചെയ്യുന്നവര്‍ ആയാല്‍ പോലും സ്ത്രീകളെ വണ്ടിയില്‍ കയറ്റി വിട്ട ശേഷം മാത്രമേ മോഹന്‍ലാല്‍ തിരിച്ചു പോവുകയുള്ളു എന്നാണ് ഉര്‍വശി പറഞ്ഞത്. ”മലയാള സിനിമാ മേഖലയില്‍ എല്ലാകാലത്തും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെ നേരിടാന്‍ തങ്ങളോടൊപ്പം സഹതാരങ്ങള്‍ കൂടെ ഉണ്ടായിരുന്നു. തന്റെ സിനിമാ അരങ്ങേറ്റ സമയത്ത് ലൊക്കേഷനില്‍ നിന്നും തിരിച്ചുപോകാന്‍ വാഹന സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും മോഹന്‍ലാലിനെപ്പോലുള്ള താരങ്ങള്‍ അന്ന് തങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ലാലേട്ടന്‍ ഷൂ്ട്ടിംങ് കഴിഞ്ഞാല്‍ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളെല്ലാം സുരക്ഷിതരായി തിരിച്ചുപോയോ എന്നാണ്. ഞാന്‍ എന്നല്ല, ചെറിയ വേഷങ്ങള്‍ ചെയ്യാനെത്തിയവര്‍ ആയാല്‍പോലും അവരെയെല്ലാം വണ്ടിയില്‍ കയറ്റിവിട്ട ശേഷമാണ് അദ്ദേഹം പോവുകയുള്ളൂ.അങ്ങനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പരസ്പരം സംരക്ഷിക്കാനുളള മനസ്സ് അന്നുണ്ടായിരുന്നു. എന്നാല്‍ ചില കൃമികളൊക്കെ അന്നും ഇന്നും ഈ മേഖലയില്‍ ഉണ്ട്. അതിനെയെല്ലാം എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് തരാന്‍ ലളിത ചേച്ചിയെപോലുള്ളവരും ഉണ്ടായിരുന്നു. ”

നമ്മുടെ ജീവിതത്തില്‍ ഒരുപാട് പുരുഷന്മാര്‍ സ്വാദീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒറു പുരുഷന്‍ ഉണ്ടാക്കിയ വേദനകള്‍വെച്ച് ബാക്കിയുള്ള വ്യക്തികളെ നമുക്ക് ഒരിക്കലും തള്ളി പറയാന്‍ പറ്റില്ലെന്നും ഉര്‍വശി വ്യക്തമാക്കി. കലൂരിലുളള ‘അമ്മ’യുടെ ഓഫീസില്‍ നടന്ന പരിപാടിയില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണ് വനിതകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയത് മുന്‍ മന്ത്രി കെകെ ശൈലജയായിരുന്നു.