തമിഴ് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തിൽ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകൾ എത്താറുണ്ട്.
പ്രേക്ഷകരുടെ ഇഷ്ട നായകനായ സൂര്യയുടെ പുതിയ ചിത്രമായ ‘എതർക്കും തുനിന്തവൻ’ പടത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയിരുന്നു. താരത്തെ ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ കൊച്ചിയിൽ തടിച്ചു കൂടിയിരുന്നു.
സിനിമ ലോകത്തെ ഉയർന്ന പദവിയിലിരിക്കുന്ന താരത്തെ എപ്പോഴും വ്യത്യസ്തതമാക്കുന്നത് ആളുകൾക്കിടയിലെ അദ്ദേഹത്തിൻ്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റ രീതിയും, അഭിനയയമികവിലെ വൈദഗ്ധ്യവുമാണ്. മലയാളികളെയും , മലയാള സിനിമയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകകളാണിപ്പോൾ വൈറലാകുന്നത്.
ആരാണ് ആ സൂപ്പർ താരമെന്നതല്ലേ ? മലയാളികളുടെ പ്രിയ താരം മോഹൻലാലിനെക്കുറിച്ചാണ് സിനിമയുടെ പ്രെമോഷൻ പരിപാടിയ്ക്കിടെ സൂര്യ പറഞ്ഞിരിക്കുന്നത്. മോഹൻലാലിനെക്കുറിച്ച് താരം പങ്കുവെച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.
മലയാളത്തിൽ എനിയ്ക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ലാൽ സാർ. അദ്ദേഹത്തിൻ്റെ കൂടെ ഓർമിക്കാൻ ഇഷ്ടപ്പെടുന്ന നല്ല നിമിഷങ്ങൾ എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും നമ്മുക്ക് പഠിക്കാനുണ്ട്. പലപ്പോഴും പുലർച്ചച്ചെ മൂന്നു മണി മുതൽ നാല് മണി വരെയുള്ള സമയങ്ങളിലാവും മിക്കപ്പോഴും ഞങ്ങളുടെ സംസാരം.
സിനിമയെക്കുറിച്ചും പാഷനെക്കുറിച്ചുമെല്ലാം ഞങ്ങളുടെ സംസാരത്തിലുണ്ടാകാറുണ്ട്. എല്ലാ കാര്യങ്ങളിലും അദ്ദേഹം വളരെ സപ്പോർട്ടാണ്. മലയാള സിനിമയിലെ ഇത്രയും സീനിയറായ ഒരു വ്യക്തിയുടെ കൂടെ ഇടപഴയകാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് താൻ കണക്കാക്കുന്നത്.
അദ്ദേഹത്തിനൊപ്പം കാപ്പാൻ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് വലിയൊരു നേട്ടമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ മനസ് കാണിച്ചത് ലാൽ സാറിൻ്റെ ഹൃദയ വിശാലത കൊണ്ടാണെന്നും സൂര്യ പറഞ്ഞു.
മലയാളത്തിലെ സൂപ്പർ താരത്തെക്കുറിച്ച് തമിഴ് സിനിമയിലെ മെഗാ സ്റ്റാർ പറഞ്ഞ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കഴിഞ്ഞു. അതെസമയം ‘ എതർക്കും തുനിന്തവൻ’ എന്ന സൂര്യയുടെ പുതിയ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സൂര്യയുടെ എക്കാലത്തെയും മാസ് പടമായിട്ടാണ് ചിത്രത്തെ സിനിമ പ്രേമികൾ വിലയിരുത്തുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു നാടൻ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.