“ഒരേ ഒരു രാജാവിന്റെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും”: ഒരു മോഹൻലാൽ ആരാധകന്റെ ആത്മവിശ്വാസം
1 min read

“ഒരേ ഒരു രാജാവിന്റെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും”: ഒരു മോഹൻലാൽ ആരാധകന്റെ ആത്മവിശ്വാസം

താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രധാന്യം എടുത്തുപറയേണ്ട ഒന്നാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ആരാധകരുടെ തൃപ്തിക്കുവേണ്ടിമാത്രം സിനിമകള്‍ ചെയ്യുന്ന താരങ്ങള്‍ ഇന്ന് ഒരപാടുണ്ട്. ആരാധിക്കുന്ന താരങ്ങള്‍ക്ക് വേണ്ടി വാദിക്കാനും അവരുടെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാനും പുതുതായി ഇറങ്ങുന്ന ചിത്രങ്ങളുടെ റിലീസ് ഗംഭീര ആഘോഷമാക്കാനും ഈ ആരാധകര്‍ മുന്നില്‍ തന്നെയുണ്ടാകും. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം ആരാധകരുടെ പിന്തുണ അത്രയും മികച്ചത് ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല.

ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് സിനിമകള്‍ ചെയ്യാന്‍ സാധിക്കാതെ വരാരുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷകള്‍കൊത്ത് എത്താന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഇതുകൊണ്ട് മോഹന്‍ലാലിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റ് നടന്‍മാരുടെ ആരാധകരും ഇതിനെ വിമര്‍ശിക്കുന്നുണ്ട്. ഇപ്പോഴിതാ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഒരു കട്ട മോഹന്‍ലാല്‍ ഫാന്‍ എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഹമ്മദ് ആഷിഖ് എന്നയാള്‍ മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഇതിനൊടകം തന്നെ വൈറലായിക്കഴിഞ്ഞു.

മോളുവുഡിന്റെ രാജാവ് എന്ന് മോഹന്‍ലാലിനെ അല്ലാതെ വേറെ ഏത് താരത്തിനാണ് ആ പദവി ചേരുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏഥ് നിമിഷവും കേരള fd തകര്‍ക്കാനും പുതുതായി ഇടാനും കഴിവുള്ള താരം മോഹന്‍ലാലിന് മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 6 വര്‍ഷമായി മലയാള സിനമയുടെ ഫൈനല്‍ റെക്കോര്‍ഡ് ഇന്നും മോഹന്‍ലാലിന്റെ പേരിലാണ്. 500ല്‍ അധികം ഫാന്‍സ് ഷോ സംഘടിപ്പിക്കാന്‍ കല്‍െപ്പുള്ള ഏക താരമാണ് മോഹന്‍ലാല്‍.

മറ്റു നടന്‍മാരെ പോലെ അല്ല മോഹന്‍ലാല്‍ എന്ന നടന്‍ എന്നതാണ് ഒരു വലിയ ഘടകം. മറ്റ് നടന്മാരുടെ സിനിമ പരാജയപ്പെട്ടാല്‍ അത് അവിടെക്കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പരാജയമായാല്‍ കേക്ക് മുറിക്കും, കട്ടൗട്ടില്‍ ചെരുപ്പ് മാലയിടും, പായസം വിളമ്പും, തിയേറ്ററിലെ ഓരോ സീനും വരെ സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കും, പോസ്റ്റര്‍ പബ്ലിക്ക് ആയി വലിച്ചു കീറി വീഡിയോ ഇടുമെന്നും പോസ്റ്ററില്‍ കുറിക്കുന്നു.

ഇങ്ങനെ ഒരു അനുഭവം അല്ലെങ്കില്‍ വിരോധികള്‍ ഇങ്ങനെ ഒരു നടന്റെ പരാജയം ആഘോഷമാക്കുന്നത് കേരളത്തില്‍ മോഹന്‍ലാലിന് അല്ലാതെ മറ്റൊരു നടനും നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് സത്യമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇത്രയേറെ വിരോധികള്‍ ഉള്ള നടന്‍ വേറെ ഇല്ലെന്നും അത്രയും വിരോധികളെ മറിക്കടന്നാണ് മോഹന്‍ലാല്‍ ഇവിടെ റെക്കോര്‍ഡ് ഇട്ട് മലയാള സിനിമലോകത്തിന്റെ രാജാവായി ഭരിക്കുന്നത്. ലാലേട്ടന്റെ തിരിച്ചുവരവ് വിരോധികളായവര്‍ ഒന്നടങ്കം ഭയത്തോടെ മാത്രം നോക്കി നില്‍ക്കുമെന്നും കുറിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ആറാട്ടായിരുന്നു മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപനായി തകര്‍ത്തഭിനയിക്കുകയായിരുന്നു മോഹന്‍ലാല്‍. എആര്‍ റഹ്‌മാന്റെ അടക്കം സാന്നിധ്യത്താല്‍ വലിയ ചര്‍ച്ചയായിരുന്നു ആറാട്ട്. നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയിലൊരുങ്ങുന്നത്. ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫുമായി ഒരുമിക്കുന്ന ട്വല്‍ത്ത് മാന്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, എലോണ്‍, തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി അണിയറയിലുള്ളത്.