Mohanlal
”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി
സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണ് ഹരീഷ് പേരടിയുടെ സിനിമ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്. മലാളത്തിന് പുറമേ തമിഴകത്തും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. സിനിമ ഷൂട്ടിംങ് തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാകാറുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത […]
”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്
ജഗതി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ എന്നെല്ലാമാണ് ജഗതി ശ്രീമകുമാര്‍ അറിയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഒറു ദിവസം പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍ക്കാത്തതായി ഉണ്ടാവില്ല. അത്രയധികം മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാര്‍. അടുത്തിടെ ഇറങ്ങി സിബിഐ5 ദ ബ്രെയ്ന്‍ എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മലയാള സിനിമയില്‍ […]
”കണ്ണുകളിലെ ചില ചലനത്തിലാണ് അഭിനയം ഇരിക്കുന്നത് ” ; മോഹന്‍ലാലില്‍ നിന്നും പഠിച്ചതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍
സംവിധായകനായി പിന്നീട് നടനായി മാറിയ താരമാണ് ലാല്‍. മിമിക്രി വേദികളിലൂടെയാണ് ലാല്‍ അഭിനയലോകത്തേക്ക് എത്തിയത്. സംവിധായകന്‍ സിദ്ദിഖിനൊപ്പം സിനിമകള്‍ ചെയ്താണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധാനത്തിന് പുറമേ അഭിനേതാവായും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ എന്നിവ. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരരാജാവ് […]
‘മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല, എരിഞ്ഞാട്ടം’ ; തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്
എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. 1980 മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിന്റെ പ്രഗല്‍ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ഷോട്ടെടുക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്‌വരെ ചിരികളി തമാശകള്‍ പറയുന്ന ആളായിരിക്കും ഷോട്ട് എടുക്കേണ്ട നിമിഷംകൊണ്ട് ആ […]
അത്യാധുനിക സൗകര്യത്തോട് കൂടി കൊച്ചിയില്‍ ഡ്യൂപ്ലക്സ് ഫ്ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ഹൈലൈറ്റായി ലാംബ്രട്ട സ്‌കൂട്ടറും!
കൊച്ചിയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റ് എല്ലാ സൗകര്യങ്ങളോടും കൂടി ഉള്ളതാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അന്‍പതോളം പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. അതുപോലെ, മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് […]
ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു […]
‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു
രചയിതാവ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിംങ് തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നനത് മോഹന്‍ലാല്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. അതേസമയം, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്ന ഫോട്ടോ […]
‘കടുവ’ കൂട്ടിലാകുമോ? മാപ്പ് അപേക്ഷിച്ച് ഷാജി കൈലാസും പൃഥ്വിരാജും… വേദന പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഫാത്തിമ അസ്‌ല എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചെറുതെങ്കിലും സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. സിനിമയിൽ ആണെങ്കിലും മാസ്സ് കാണിക്കാനും, ആഘോഷിക്കാനും, കയ്യടിക്കാനുമുള്ള രംഗങ്ങളും സംഭാഷണങ്ങളും ചേർക്കുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഫാത്തിമയുടെ ഈ കുറിപ്പിലൂടെ മനസ്സിലാകും. അത്തരത്തിലുള്ള സംഭാഷണങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിക്കണം എന്നില്ല. അതിൽ ഏറെ വേദനിക്കുന്നവരും ഉണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് ഫാത്തിമ. ഫാത്തിമയും […]
പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ
ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും […]
‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് […]