18 Mar, 2025
1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍

എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. […]

1 min read

‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ

സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നുവേണ്ട കേരള കലാ സംസ്‌കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില്‍ പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് […]

1 min read

‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് […]

1 min read

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘റാം’ ആയി മോഹന്‍ലാല്‍ വീണ്ടും ; ജീത്തുജോസഫ് ചിത്രം ഷൂട്ടിംങ് പുനരാരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് പുരനാരംഭിക്കുന്നുവെന്നാണ് ജീത്തു ജോസഫ് തന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുകയാണ്. രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുകയെന്നും ലണ്ടന്‍, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ‘മൂന്ന് വര്‍ഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം’ […]

1 min read

‘ചാന്തുപൊട്ട്’ ദിലീപിന് പകരം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ പൊളിയായേനെ’ ; ജീജ സുരേന്ദ്രന്‍

ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ താരം വിവിധ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമല്ല, സിനിമകളിലും താരം അഭിനയിച്ചു വരുന്നുണ്ട്. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരം തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊതുവെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ജീജ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്‌. മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ലെന്നും, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത […]

1 min read

‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ചിത്രം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പലവിധത്തിൽ ചർച്ചയാകാറുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് അധികവും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുള്ളത്.ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍’ എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതൽ ചര്‍ച്ചയാകാറുള്ളത്. ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി […]

1 min read

‘ഈ ഒരു വയസ്സിലും.. എന്നാ ഒരു ഇതാ..’ ; സുന്ദരികൾക്കൊപ്പം ലാലേട്ടന്റെ ഡാൻസ് പെർഫോമൻസ്

ഡാന്‍സും ആക്ഷനും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരെയും ഇന്ത്യ ഒട്ടാകെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് ഡാന്‍സ്. ഒരിക്കല്‍കൂടി കിടില്‍ നൃത്തചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന നസ്രിയ, നാനി എന്നിവര്‍ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവച്ചിരിക്കുന്നത്. […]

1 min read

ബറോസില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് ? ; സൈനിംഗ് ഓഫ് ചിത്രം ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ […]

1 min read

‘ജോഷിയെപ്പോലൊരു സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണല്‍’ ; മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുന്നു

നാല് പതിറ്റാണ്ടുകളായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ കൂടുക്കൂട്ടിയ അദ്ദേഹം മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസ താരമായി മാറുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ അടുത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഏത് നേരത്തടാ നിന്നെയൊക്കെ എന്ന് ജോഷി സാര്‍ ദേഷ്യത്തോടെ എന്നോടും മമ്മൂക്കയുയോടുമെല്ലാം ചോദിക്കാറുണ്ടെന്നും എന്നാല്‍ ലാലിനോട് മാത്രമേ അത് ചോദിക്കാതെയുള്ളൂവെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലാലിനോട് […]