‘ഈ ഒരു വയസ്സിലും.. എന്നാ ഒരു ഇതാ..’ ; സുന്ദരികൾക്കൊപ്പം ലാലേട്ടന്റെ ഡാൻസ് പെർഫോമൻസ്
1 min read

‘ഈ ഒരു വയസ്സിലും.. എന്നാ ഒരു ഇതാ..’ ; സുന്ദരികൾക്കൊപ്പം ലാലേട്ടന്റെ ഡാൻസ് പെർഫോമൻസ്

ഡാന്‍സും ആക്ഷനും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരെയും ഇന്ത്യ ഒട്ടാകെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് ഡാന്‍സ്. ഒരിക്കല്‍കൂടി കിടില്‍ നൃത്തചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന നസ്രിയ, നാനി എന്നിവര്‍ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ മാത്രമല്ല അമ്മ സംഘടനയിലെ ഒരുപാട് താരങ്ങളും ലാലിനൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്. മഞ്ജുപിള്ള, ശ്വേത മേനോന്‍, ലെന, ബാബുരാജ്, സ്വാസിക, ബീന ആന്റണി, സുരഭി, ദേവി ചന്ദന, മാളവിക, മുന്ന, കൈലാഷ് തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനൊപ്പം പാട്ടിന് ചുവടുവെച്ചു. വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പ്രായത്തിലും ലാലേട്ടന്‍ പൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നടന്‍ കൈലാഷ് ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്‌സ് 2022 എന്ന പരിപാടിക്കിടെയായിരുന്നു ഇവരുടെ ഡാന്‍സ്. ഇപ്പോള്‍ ഇവരുടെ നൃത്തചുവടുകള്‍വെച്ച് പാലാപള്ളി എന്ന ഗാനം ബാക്ഗ്രൗണ്ട് ഗാനമായിവെച്ചും ഈ വീഡിയോ വൈറലാവുന്നുണ്ട്.

അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസമാണ് അവസാനിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ഒടുവില്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രം. ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍.