Mammootty
‘എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും”! മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രീവിദ്യ തന്റെ നിഷ്‌കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ താരം മോഡലിംഗ് രംഗത്തും, പാട്ടുകാരി എന്ന നിലയിലും പ്രശസ്തയാണ്. കൂടാതെ, ഒരു യൂട്യൂബര്‍ കൂടിയാണ് ശ്രീവിദ്യ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. […]
മുൾമുനയിൽ നിർത്താൻ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീമിന്റെ ത്രില്ലർ! ; ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് സീൻസ് വീഡിയോകൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുകയാണ്. അണിയറ പ്രവർത്തകരുടെയും മമ്മൂട്ടിയുടെയും കിടിലൻ എൻട്രികളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് […]
ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഓരോ സിനിമകളും. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുല്‍ഖര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡില്‍ വരെ നിറ സാന്നിധ്യമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ സിനിമാ പ്രേമികളും, ദുല്‍ഖര്‍ ആരാധകരും ആഘോഷിച്ചത്. നിരവധിപേരാണ് ദുല്‍ഖറിനെ […]
‘ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം കൂട്ടുന്നതിന് പിന്നിലെ ജോർജ് ടച്ച് ‘; ജോർജ് തന്നെ വ്യക്തമാക്കുന്നു
മലയാള സിനിമയിലെ മേക്കപ്പാർട്ടിസ്റ്റും നിർമ്മാതാവുമാണ് ജോർജ്. മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ആയി സിനിമ രംഗത്ത് ചുവട് വെച്ച വ്യക്തിയാണ് ഇദ്ദേഹം. ജോർജിന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂട്ടി കൊടുത്തതാണ്. അതിനാൽ തന്നെ ഒരു മേക്കപ്പ്മാൻ എന്നതിലുപരി മമ്മൂട്ടിയുടെ നിഴലായാണ് ജോർജ് കൂടെയുള്ളത്. നടനും മേക്കപ്പ്മാനും തമ്മിലുള്ള ബന്ധത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചാണ് ജോർജ് പറയുന്നത്.1991 ഓഗസ്റ്റ് 15 – ന് ഊട്ടിയിൽ ‘നീലഗിരി’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ജോർജ് മമ്മൂട്ടിയെ […]
“മമ്മൂക്ക വികാരമല്ലേ… എന്ത് ചെയ്യാന്‍ കഴിയും..?” ; കെ.എസ്.ആര്‍.ടി.സിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ പ്രിയതാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. മമ്മൂക്ക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാവാറുള്ളത്. അദ്ദേഹം പങ്കെടുക്കാറുള്ള പരിപാടികളിലെല്ലാം താരത്തെ കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. അത്തരത്തില്‍ താരത്തെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലൊക്കായപ്പോള്‍ അതില്‍ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. […]
‘റോപ്പ് മേലോട്ട് പൊങ്ങിക്കുതിച്ച് റോപ്പ് പൊട്ടി താഴോട്ട് വീണു, ഇത് കണ്ട് മമ്മൂട്ടി പേടിച്ച് നിന്നു’; വടക്കന്‍ വീരഗാഥയുടെ സമയത്തേ അനുഭവങ്ങള്‍ പങ്കുവെച്ച് ഹരിഹരന്‍
‘ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു.’ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. മമ്മൂട്ടിയുടെ അഭിനയപാടവത്തില്‍ സുപ്പര്‍ ഹിറ്റായ വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്, വേറൊരു മുഖം നല്‍കിയാണ് എംടി വാസുദേവന്‍ നായര്‍ ചിത്രീകരിച്ചത്. ഹരിഹരന്‍ […]
മോഹന്‍ലാലും, മമ്മൂട്ടിയും നന്നായി സ്റ്റണ്ട് ചെയ്യും; എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ യുവ നടനാണ്! മാഫിയ ശശി
സിനിമയില്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറിയ ഒരാളാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി. മലയാള സിനിമയില്‍ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം 1982 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അംഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് 2022ലാണ്. 68മത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ആക്ഷന്‍ […]
പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]
മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി
അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ […]
‘ആ മഹാനടൻ ചെയ്ത ഗംഭീര വേഷത്തിലേക്ക് അല്ലു അർജുൻ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ!’ ; സംവിധായകന്‍ തുറന്നുപറയുന്നു
പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് നടനാണെങ്കില്‍ കൂടിയും മലയളത്തിലും നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്‍ജുന്‍. വിവി വിനായകിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ബദ്രിനാഥ്. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് അല്ലു അരവിന്ദാണ്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് […]