ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
1 min read

ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി

ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഓരോ സിനിമകളും. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുല്‍ഖര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡില്‍ വരെ നിറ സാന്നിധ്യമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ സിനിമാ പ്രേമികളും, ദുല്‍ഖര്‍ ആരാധകരും ആഘോഷിച്ചത്. നിരവധിപേരാണ് ദുല്‍ഖറിനെ ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നത്. അതുപോലെ മലയാള സിനിമാ രംഗത്ത് വരുന്നതിന് ഒരു വര്‍ഷം മുമ്പാണ് ദുല്‍ഖര്‍ വിവാഹിതനായത്. അതും തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍. ആ സമയത്ത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ദുല്‍ഖറിന്റെ വിവാഹം. കാരണം പെട്ടെന്നുള്ള വിവാഹം. കരിയര്‍ എങ്ങും എത്തിയിട്ടില്ല. അങ്ങനെ ഒരുപാട് സംശയങ്ങളായിരുന്നു ആരാധകര്‍ക്കടക്കം ഉണ്ടായിരുന്നത്.

എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ എന്തിന് ദുല്‍ഖര്‍ വിവാഹം ചെയ്തുവെന്നത് പലരും മമ്മൂട്ടിയോട് പോലും ചോദിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന് അടുത്ത് കൃത്യമായ മറുപടി ഉണ്ടായിരുന്നു. ആ മറുപടി ഇങ്ങനെയാണ്….. ‘ചെറുപ്പത്തില്‍ തന്നെ വിവാഹിതനാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതല്‍ സ്ഥിരതയും ദിശാബോധവും നല്‍കുമെന്നും, അതുകൊണ്ടാണ് തന്റെ മകന്റെ വിവാഹം വളരെ ചെറുപ്പത്തില്‍ തന്നെ നടത്തിയത്’ എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

അതുപോലെ, വളരെ നേരത്തെ നടക്കുന്ന വിവാഹവും ദാമ്പത്യ ജീവിതവും നിരവധി പാഠങ്ങള്‍ പഠിക്കാന്‍ മനുഷ്യനെ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് വലിയൊരു ഉദാഹരണമാണ് തന്റെ ദാമ്പത്യ ജീവിതം എന്നാണ് മമ്മൂട്ടി പറഞ്ഞത്. വീട്ടില്‍ കാര്യമായി വിവാഹ ആലോചന തുടങ്ങിയപ്പോള്‍ തനിക്ക് നേരത്തെ അറിയാവുന്ന അമാലിന്റെ ആലോചനയും വന്നു. അങ്ങനെ2011ലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആര്‍കിടെക് കൂടിയായ അമാല്‍ സൂഫിയയെ വിവാഹം ചെയ്തത്. അതേസമയം, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഭാര്യയാണ് എന്ന് ദുല്‍ഖര്‍ എപ്പോഴും പറയാറുണ്ട്. ഉത്തരേന്ത്യന്‍ മുസ്ലീം കുടുംബാംഗമായ അമാലിന്റെ കുടുംബം ചെന്നൈയില്‍ സ്ഥിര താമസക്കാരായിരുന്നു. ഇരു കുടുംബങ്ങളും നേരത്തെ പരിചയം ഉള്ളവരും ആയിരുന്നു.