മുൾമുനയിൽ നിർത്താൻ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീമിന്റെ ത്രില്ലർ! ; ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടു
1 min read

മുൾമുനയിൽ നിർത്താൻ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീമിന്റെ ത്രില്ലർ! ; ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ചിത്രത്തിന്  പേരിട്ടിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് സീൻസ് വീഡിയോകൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുകയാണ്. അണിയറ പ്രവർത്തകരുടെയും മമ്മൂട്ടിയുടെയും കിടിലൻ എൻട്രികളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത് പിന്നീട്  പൂയം കുട്ടിയിലുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. സിനിമയിൽ മമ്മൂട്ടിയുടെ ലുക്ക് പുതിയ വീഡിയോയിലൂടെ ആരാധകർക്കും മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. 12 വർഷം മുമ്പ് പ്രമാണി എന്ന സിനിമ മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് ഓഫീസറായാണ് എത്തുന്നത് എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.  സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്നു നായികമാർ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് വില്ലനായ വിനയ് റായി സിനിമയിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇവരെക്കൂടാതെ  ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ഇതിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡീ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടു കെട്ടിൽ ഏറ്റവും ഒടുവിലായി തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ആറാട്ട്. മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയിരുന്നു. സ്ഥിരം കോമഡി ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കുന്ന ഉദയ കൃഷ്ണയുടെ കരിയറിലെ മറ്റൊരു ത്രില്ലർ സബ്ജക്ട് ആണ് ഈ സിനിമയിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്താൻ പോകുന്നത്. എന്തായാലും സിനിമ തീയേറ്ററിലേക്ക് എത്തുമ്പോൾ ആരാധകർക്ക് ഒരു മികച്ച ത്രില്ലർ ചിത്രം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ. സിനിമയുടെ ഷൂട്ടിംഗ് സമയത്തുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.