22 Dec, 2024
1 min read

”മമ്മൂക്ക എനിക്ക് പ്രചോദനമാണ്”, മമ്മൂട്ടിയുടെ ബയോപിക്കിൽ നിവിൻ നായകനാവുമോ?; മനസ് തുറന്ന് നിവിൻ പോളി

മമ്മൂട്ടിയില്ലാതെ മലയാള സിനിമ പൂർണ്ണമാകില്ല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മലയാളത്തിലെ വ്യത്യസ്ത സിനിമകളുടെ ബ്രാൻഡ് അമ്പാസിഡറാണ് മമ്മൂട്ടി. മറ്റ് അഭിനേതാക്കൾ തന്നെ അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാൻ […]

1 min read

”അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ”; എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നറിയില്ലെന്ന് കമൽ

കമൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അഴകിയ രാവണൻ. പക്ഷേ പടം ഹിറ്റായത് തിയേറ്ററുകളിൽ ആയിരുന്നില്ല. പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. അഴകിയ രാവണൻ എന്ന ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി ​ഗ്രേ ഷേഡുള്ള കഥാപാത്രമായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ […]

1 min read

”ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?”; മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ഈയിടെയായി കാണാനില്ലല്ലോ എന്ന് ആരാധകർ അടക്കം പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കൊടുങ്കാറ്റായി പുതിയ ഫോട്ടോ വന്നു. ഇത്തവണ ഏറെ വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ തൂക്കാൻ മമ്മൂട്ടിയെ പോലെ മറ്റാർക്കും ആവില്ല എന്നത് പകൽ പോലെ സത്യമായ കാര്യമാണ്. മലയാള സിനിമയിലെ തന്നെ സ്‌റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി എന്ന ബഹുമുഖ പ്രതിഭ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പർ […]

1 min read

വില്ലനും നായകനുമായി പൃഥ്വിയും മമ്മൂട്ടിയും; ക്ലാസ് കോമ്പോ പടം ഉടൻ ആരംഭിക്കും

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചുള്ള കോമ്പോ മലയാളികൾക്ക് പരിചയമുള്ളതാണ്. 2010ൽ പുറത്തിറങ്ങിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് നീണ്ട പതിനാല് വർഷത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. […]

1 min read

”കേരളത്തിലെ പ്രേക്ഷകർ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു”; ഖാൻമാർ പോലും ഇങ്ങനെ ചെയ്യില്ലെന്ന് വിദ്യാ ബാലൻ

നടൻ മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഖാൻമാർക്ക് പോലും ‘കാതൽ’ എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യയുടെ അഭിപ്രായം. ബോളിവുഡിൽ നിന്നും കാതൽ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകർ സാക്ഷരരാണ്. അവർ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ് വിദ്യ ബാലൻ പറയുന്നത്. ”അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളത് എന്ന കാര്യം ഉൾക്കൊള്ളണ്ണം. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതൽ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തിൽ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി […]

1 min read

തിയറ്റർ ഭരിക്കാൻ ‘ജോസച്ചയാൻ’ വരുന്നുണ്ട് …!! ‘ടർബോ’ റിലീസ് തിയതി എത്തി

മമ്മൂട്ടി നായകനായ പക്കാ കൊമേഴ്‍സ്യല്‍ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി മമ്മൂട്ടി ഉള്ളടക്കങ്ങളിലെയും കഥാപാത്രത്തിന്റെയും വൈവിധ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന കാമ്പുള്ള ചിത്രങ്ങള്‍ക്കായാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ ഇനി മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത് തിയറ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ നിറയുന്ന ടര്‍ബോ സിനിമയുടെ പുതിയ അപ്‍ഡേറ്റും ആവേശം നിറയ്‍ക്കുന്നതാണ്. മമ്മൂട്ടി നായികനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ജൂൺ 13ന് തിയറ്ററിൽ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ […]

1 min read

ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ […]

1 min read

മമ്മൂട്ടിയുടെ ​ഗെയിം ത്രില്ലർ ഉടൻ പ്രതീക്ഷിക്കാം: ഡിനോ ഡെന്നിസ് ചിത്രം ബസൂക്ക പായ്ക്കപ്പ് ആയി

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാർ ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് […]

1 min read

കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയു​ഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…

മലയാള സിനിമയിൽ നവതരം​ഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]

1 min read

”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി

അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയു​ഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]