malayalam
ബിഗ് ബോസ് സീസണ്‍ 5 വരുന്നു; കാത്തിരുന്ന് പ്രേക്ഷകര്‍
ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയില്‍ 2018 ജൂണ്‍ 24-ന് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. വിവിധ മേഖലകളില്‍ ഉള്ള വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തില്‍ പറയാം. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ […]
“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്
സോണി ലിവിൽ പ്രദർശനത്തിനെത്തുന്ന വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും […]
“റിവ്യൂ ചെയ്യുന്നവർ എഡിറ്റിംഗ്.. മേക്കിങ്.. ഇതൊക്കെ എന്താണെന്ന് അറിയേണ്ടതുണ്ട്” : അഞ്ജലി മേനോൻ
മലയാളസിനിമയിലെ ശക്തമായ സ്ത്രീ – സാന്നിധ്യമാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ ഒരുപിടി മികച്ച സിനിമകളിലൂടെ അഞ്ജലി തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ഇപ്പോൾ തന്റെ പുതിയ സിനിമയുമായി എത്തുകയാണ്. ‘വണ്ടർ വുമൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, നിത്യ […]
ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..
മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന […]
സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ് ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]
മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ് മൂവീസ്!
നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തേയും രണ്ടാമത്തേയും 100 കോടി ചിത്രങ്ങളും അദ്ദേഹത്തിന്റെ പേരില് തന്നെയാണ് ഉള്ളത്. ലൂസിഫര്‍ 200 കോടി കളക്ട് ചെയ്തിരുന്നു. 1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആ ചിത്രം […]
‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയുടെ എക്കാലത്തെയും പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ 25-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞത്. ചടുലമായ യുവത്വത്തെ രസകരമായി അവതരിപ്പിച്ച ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍-ശാലിനി താര ജോഡി മലയാളത്തില്‍ അക്കാലത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. നീണ്ട കാലഘട്ടത്തിലെ സിനിമാ ജീവിതവും സ്വന്തം ജീവിതത്തിലെ പുതിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും കുഞ്ഞുണ്ടാകുന്നത്. ‘അവന്‍ നിറയെ പുഞ്ചിരി വിരിയിക്കും’ എന്ന് അര്‍ത്ഥം വരുന്ന ഇസ്ഹാക്ക് എന്ന […]
‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]
‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ
‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ […]
പാട്ടും, ഡാൻസുമുള്ള സിനിമകളോട് താൽപര്യമില്ല : ‘പൊളിറ്റിക്കൽ’ സിനിമകളോടാണ് മമത : തുറന്ന് പറഞ്ഞ് നടൻ വിനായകൻ
ചെറിയ കഥാപാത്രങ്ങളിലൂടെ കടന്ന് വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനായകൻ. മലയാള സിനിമയിലെ മികവുറ്റ കഥാപാത്രങ്ങളെ തൻ്റെ അഭിനയത്തിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുവാനും വിനായകൻ ശ്രമിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളും , സീരിയസ് വേഷങ്ങളും. വില്ലൻ കഥാപാത്രങ്ങളും ഒരേ പോലെ തനിയ്ക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു. ഏറ്റെടുക്കക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത തന്നെയാണ് താരത്തിൻ്റെ മൂല്യം ഉയർത്തി കാണിക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്നതും. കഴിഞ്ഞ ദിവസം ( മാർച്ച് – 11 ന് ) റിലീസ് […]