ബിഗ് ബോസ് സീസണ്‍ 5 വരുന്നു; കാത്തിരുന്ന് പ്രേക്ഷകര്‍

ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയില്‍ 2018 ജൂണ്‍ 24-ന് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. വിവിധ മേഖലകളില്‍ ഉള്ള വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തില്‍ പറയാം.

 

Bigg Boss (Malayalam TV series) - Wikipedia

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ ബിഗ് ബോസ് ഇപ്പോള്‍ നടക്കുന്നുണ്ട്. ബിഗ്‌ബോസ് സീസണ്‍ 4 കഴിഞ്ഞ്, ഇപ്പോള്‍ സീസണ്‍ അഞ്ചിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നത്. ആരൊക്കെയാണ് ഇത്തവണ സീസണ്‍ 5ല്‍ ഉണ്ടാവുക എന്ന് അറഇയാന്‍ പത്ത് ദിവസം കാത്തിരിക്കേണ്ടി വരും. ഈ അവസരത്തില്‍ ബിബി 5ന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുക ആണ് അണിയറ പ്രവര്‍ത്തകര്‍.

Bigg Boss Malayalam Season 3 Latest Episodes & Promos Live Online On  Disney+ Hotstar

സ്റ്റാര്‍ സിംഗര്‍ സീസണ്‍ മൂന്നിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്ന കുട്ടിത്താരങ്ങള്‍ക്ക് ആശംസ അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ വീഡിയോ തുടങ്ങുന്നത്. ‘പാട്ടുകള്‍ പോലെ ഒറിജിനല്‍ ആയ മത്സരാര്‍ത്ഥികളുമായി ഞാന്‍ അടുത്താഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ഒറിജിനലായ കാഴ്ചകളും ഒറിജിനല്‍ ആയ ജീവിതവും സമന്വയിക്കുന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണുമായി ഞാന്‍ വരുന്നു. മാര്‍ച്ച് 26ന്. കാത്തിരിക്കുക.. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ്’, എന്നാണ് പിന്നാലെ മോഹന്‍ലാല്‍ പറയുന്നത്. നിരവധി പേരാണ് ഷോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

Bigg Boss Malayalam Season 5 - YouTube

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ബിഗ് ബോസ് ഫാന്‍സിന് തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികളെയും മോഹന്‍ലാലിനെയും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 9633996339 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് ഇതില്‍ പങ്കാളികള്‍ ആകാവുന്നതാണ്. ഏര്‍ടെല്‍ നമ്പറില്‍ നിന്നായിരിക്കണം മിസ് കോള്‍ ചെയ്യേണ്ടത്. മാര്‍ച്ച് 26ന് ആണ് ടെലിവിഷന്‍ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. രാത്രി ഏഴ് മണി മുതല്‍ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും.

Related Posts