21 Dec, 2024
1 min read

79 കോടി നേടി പൃഥ്വിരാജ് ഒന്നാം സ്ഥാനത്ത്; പത്താം സ്ഥാനം മാത്രം നേടി വാലിബൻ, കണക്കുകൾ പുറത്ത്

മറ്റ് ഭാഷകളെ പിന്നിലാക്കി മലയാള സിനിമ ബോക്സ് ഓഫിസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2024 ന് ശേഷം ഇറങ്ങിയ സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. കണ്ടന്റിൽ പുതുമയും വ്യത്യസ്തതയും ഉറപ്പ് നൽകുന്ന സിനിമകളാണ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിയവയെല്ലാം. ബോക്സ് ഓഫീസ് കണക്കുകളുടെ കാര്യത്തിലും മലയാള സിനിമ മുന്നിൽ തന്നെയാണ്. ഒപ്പം കൊച്ചു സിനിമക​ളുടെ വലിയ വിജയവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇനിയും ബി​ഗ് ബജറ്റ്, സൂപ്പർ താര സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തിൽ ഇതുവരെ ഇറങ്ങിയ […]

1 min read

100 കോടി പടങ്ങള്‍ വന്നിട്ടും ഈ വര്‍ഷത്തെ തകര്‍ക്കാന്‍ പറ്റാത്ത “മലൈക്കോട്ടൈ വാലിബൻ”

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതായിരുന്നു. വലിയ ഹൈപ്പുമായി എത്തിയ മോഹൻലാല്‍ ചിത്രത്തിന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. വൻ പരാജയമാകുകയും ചെയ്‍തു. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാല്‍ ചിത്രം ഒടുവില്‍ ടിവി പ്രീമിയര്‍ നടത്താന്‍ പോവുകയാണ് എന്നാണ് വിവരം. മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനറെ ഇൻട്രോയ്‍ക്ക് തിയറ്ററുകള്‍ […]

1 min read

100 കോടിയും 150 കോടിയും വന്നാലും തകർക്കാൻ പറ്റാത്ത ഒരു റക്കോർഡ് മലൈക്കോട്ടൈ വാലിബന് സ്വന്തം

ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയേറ്ററുകളിലെത്തിയത്. എൽജെപി – മോഹൻലാൽ കൂട്ടുകെട്ട് എന്ന കോമ്പോ യാഥാർത്ഥ്യമാകുന്നതിലുള്ള സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. പക്ഷേ പ്രതീക്ഷിച്ച അത്ര സിനിമ തിയേറ്ററിൽ വിജയം കണ്ടില്ല. റിലീസ് ചെയ്ത ഉടനെയുണ്ടായ ഡീ​ഗ്രേഡിങ്ങും അതിന് കാരണമായിട്ടുണ്ട്. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളിൽ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടിടിയിൽ പ്രദർശനത്തിന് എത്തിയ മോഹൻലാൽ […]

1 min read

ആരൊക്കെ വന്നിട്ടും കാര്യമില്ല… വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്?

മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്. ഈ അവസരത്തിൽ […]

1 min read

മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടിയിൽ; ഇതുവരെ നേടിയത് എത്ര കോടി?

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഈ ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉയർന്നില്ല എന്നാണ് ആക്ഷേപം. പക്ഷേ പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ചിത്രത്തിന്റെ സിനിമാട്ടോ​ഗ്രഫിക്കും മോഹൻലാലിന്റെ പ്രകടനത്തിനും മേക്കിങ്ങിനുമെല്ലാം പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് വാലിബൻ ഒടിടിയിൽ എത്തുകയാണ്. ഇന്നാണ് മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് […]

1 min read

”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം”; വാലിബന്റെ പ്രേക്ഷകപ്രതികരണം നിരാശപ്പെടുത്തിയില്ലെന്ന് ചമതകൻ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പോടെയായിരുന്നു തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത അവതരണ രീതി പിന്തുടർന്ന ഈ സിനിമ ആദ്യ ദിനം തന്നെ വലിയ ഡീ​ഗ്രേഡിങ്ങിന് ഇരയാക്കപ്പെട്ടെങ്കിലും പിന്നീട് കൂടുതൽ ആളുകൾ കണ്ടതോടെ മൗത്ത് പബ്ലിസിറ്റി നേടി ചിത്രം മുന്നേറി. തിയേറ്റർ വിട്ടിറങ്ങിയപ്പോൾ കൂടുതൽ പേർ തിരഞ്ഞത് ചമതകൻ എന്ന ഡാനിഷ് സേഠ് ആരാണ് എന്നായിരുന്നു. മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ചിത്രത്തിൽ ചമതകൻ എന്ന […]

1 min read

ഇനി കാണാൻ പോകുന്നതാണ് നിജം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് ഒരു മാസം ആകാറായി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ഒടിടിയിലേക്ക് പ്രവേശിക്കുകയാണ്. ജനുവരി 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം കടുത്ത ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രം പിന്നീട് കൂടുതൽ ആളുകൾ കാണാൻ തുടങ്ങിയതോടെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മുന്നേറുകയായിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് […]

1 min read

‘മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ മോഹൻലാൽ എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി.. പക്ഷേ ‘ ; അഖിൽ മാരാർ പറയുന്നു

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ശരിക്കും ബിഗ് ബോസ് മെറ്റീരിയല്‍ എന്നൊക്കെ പറയുന്നത് അഖിലാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. തുടക്കം മുതലേ വിജയസാധ്യത ഏറെയുണ്ടായിരുന്ന മത്സരാര്‍ഥി അഖില്‍ മാത്രമായിരുന്നു എന്നതും ആ സീസണിലെ പ്രത്യേകതയാണ്. ഏത് […]

1 min read

”ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല”; മനസ് തുറന്ന് വാലിബനിലെ മാതം​ഗി

സുചിത്ര നായർ എന്ന നടി ഇപ്പോൾ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായിക്കാണും. ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിലെ ​ഗംഭീര പ്രകടനമാണ് അതിന് കാരണം. ചിത്രത്തിൽ മാതം​ഗി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മോഹൻലാലിന്റെ കാമുകിയായെത്തുന്ന താരം സ്ക്രീനിൽ ​ഗംഭീര പെർഫോമൻസാണ് കാഴ്ചവെച്ചത്. ഇപ്പോൾ ഈ ചിത്രത്തിൽ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര നായർ. തനിക്ക് ആദ്യം നൽകിയ കോസ്റ്റ്യൂം അൽപം ​​ഗ്ലാമറസ് ആയിരുന്നെന്നും, പിന്നീട് കംഫർട്ടബിൾ അല്ലെന്ന് അറിയിച്ചപ്പോൾ ടിനു പാപ്പച്ചൻ […]

1 min read

‘ മലൈക്കോട്ടൈ വാലിബന്‍’ പേര് കിട്ടിയത് ആ രണ്ട് സിനിമകളില്‍ നിന്ന് ; ലിജോ ജോസ് പറയുന്നു

കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ […]