kunchacko boban
‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കുഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]
‘ചാവേറി’ന്‍റെ ത്രസിപ്പിക്കുന്ന ട്രെയിലർ പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ താരങ്ങളും
സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി […]
ത്രസിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍…!
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍. ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്ലറോ, ഗാനങ്ങളോ പുറത്തു വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ട്രെയ്‌ലര്‍ പുറത്തുവിടുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം […]
പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ജയസൂര്യയും ചാക്കോച്ചനും വീണ്ടുമെത്തുന്നു; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’ . ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇപ്പോഴിതാ, ആത്മാവിന് എന്ന് തുടിങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും […]
അജയ് വാസുദേവ് – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി […]
ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ സര്‍വേയില്‍ 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍
മലയാളത്തില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിന്റെ എവര്‍ ഗ്രീന്‍ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ അതിവേഗമാണ് പ്രേക്ഷക മനസില്‍ തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്. റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച മറ്റൊരു നടനും മലയാള സിനിമയില്‍ ഉണ്ടാവില്ല. അത്രയേറെ സൂപ്പര്‍ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. കരിയറില്‍ തിരിച്ചടികളും ഒരുപാട് […]
ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]
തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം
മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]
‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു
യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് […]
‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്. മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് […]