ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി
1 min read

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ തന്നെ പറഞ്ഞുവച്ചിരുന്നു.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ആദ്യ ചിത്രങ്ങള്‍ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ആയിരുന്നു. ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാവുമെങ്കിലും അവ തന്റെ മുന്‍ ചിത്രങ്ങളുടെ രീതിയില്‍ ഉള്ളത് ആയിരിക്കില്ലെന്നാണ് സംവിധായകന്റെ മുഖവുര. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിന്റോ ജോര്‍ജ്ജ് ആണ്.

എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്‌സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്‌സ് എക്‌സല്‍ മീഡിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്. ഡിസൈന്‍സ് മാക്ഗഫിന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്, മാര്‍ക്കറ്റിംഗ് സ്‌നേക് പ്ലാന്റ്.

The title poster with characters in the midst of a knife, jeep, and Theyyam suggests a mass entertainer. Photos: Special arrangement

അതേസമയം ടിനു പാപ്പച്ചന്റെ ഇനി വരാനുള്ള പ്രോജക്റ്റുകളില്‍ ഒരു മോഹന്‍ലാല്‍ ചിത്രവുമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രശസ്ത തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും വ്യവസായ പ്രമുഖനായ ഉണ്ണി രവീന്ദ്രനും നേതൃത്വം നല്‍കുന്ന ജനത മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രഖ്യാപിച്ച ചിത്രത്തിലൂടെ മോഹന്‍ലാല്‍-ടിനു കൂട്ടുകെട്ട് ഒന്നിക്കുന്നത് കാണാം എന്ന പ്രതീക്ഷയിലാണ് സിനിമ വൃത്തങ്ങള്‍.