പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ജയസൂര്യയും ചാക്കോച്ചനും വീണ്ടുമെത്തുന്നു; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്
1 min read

പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ജയസൂര്യയും ചാക്കോച്ചനും വീണ്ടുമെത്തുന്നു; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’ . ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇപ്പോഴിതാ, ആത്മാവിന് എന്ന് തുടിങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Enthada Saji Official Teaser | Kunchacko Boban | Nivetha Thomas | Jayasurya | Godfy Xavier Babu - YouTube

സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂര്‍. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്സ് സേവ്യര്‍ ആണ്.

First single from Jayasurya-Kunchacko Boban's Enthada Saji to be out on this date- Cinema express

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍ പ്രേം ലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ്.

Enthada Saji | Song - Neehaaram | Malayalam Video Songs - Times of India