21 Jan, 2025
1 min read

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയായി ദിലീപ് ; ‘പറക്കും പപ്പന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് പറക്കും പാപ്പന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്നലെ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു. ദിലീപിന്റെ ഒഫിഷ്യല്‍ ഫെ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. 2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ […]

1 min read

ഡോണ്‍ ലുക്കില്‍ ദിലീപ് ; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’

ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുംബെയില്‍ നടന്ന ഒരു […]

1 min read

“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു

മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്‌’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്‌. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് […]

1 min read

‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്, അതാണ് അയാളുടെ ഗുരുത്വക്കേട് ‘; വെളിപ്പെടുത്തലുമായി കൈതപ്രം

മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തില്‍ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപിനെതിരെയാണ് അദ്ദേഹം […]

1 min read

‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു

വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]

1 min read

ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം ; ആര്‍. ശ്രീലേഖയെ പരസ്യമായി വെല്ലുവിളിച്ച് നികേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമാര്‍ശത്തില്‍ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വിവാദമായ ഈ വീഡിയോ പുറത്തുവിട്ടത്. ഇപ്പോഴിതാ ശ്രീലേഖയെ വെല്ലുവിളിച്ച് […]

1 min read

ഉപേക്ഷിച്ചില്ല! ‘പറക്കും പപ്പന്‍’ എത്തും! ജനപ്രിയ നായകനാകാൻ ദിലീപ്! ; സ്ഥിരീകരിച്ച് അണിയറ പ്രവര്‍ത്തകര്‍

ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പറക്കും പപ്പന്‍’ . പ്രഖ്യാപനം വന്ന അന്ന് മുതല്‍ ചിത്രത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ, ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊടുത്തിരുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം […]

1 min read

“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..

മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള  സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം […]

1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]

1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]