Chaver
മികച്ച മൂന്നാമത്തെ ഇന്ത്യൻ സിനിമ ചാവേർ; പുരസ്കാരം ഏറ്റുവാങ്ങി ടിനു പാപ്പച്ചൻ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിന് പുരസ്കാരം. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിന് ജോയ് മാത്യു ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമായിരുന്നു ഇത്. ഒക്ടോബർ 5 നായിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. പിന്നീട് സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരുന്നു. ഒരു അന്തർദേശീയ ചലച്ചിത്രോത്സവത്തിലാണ് പുരസ്കാരം നേടിയിരിക്കുകയാണ്. പതിനഞ്ചാമത് ബെംഗളൂരു അന്തർദേശീയ ചലച്ചിത്രോത്സവത്തിലാണ് ചാവേർ പുരസ്കാരത്തിന് അർഹമായിരിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ മികച്ച മൂന്നാമത്തെ ചിത്രമായാണ് ചാവേർ […]
കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]
‘വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും’ : ജോയ് മാത്യു
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.ആദ്യ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങളും പിന്നീട് പ്രശംസയും ചിത്രത്തിന് ലഭിച്ചു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ […]
‘തെയ്യം പോലെ മനോഹരമായ ചിത്രം’; ‘ചാവേറി’നെ കുറിച്ച് ഭരദ്വാജ് രംഗൻ
ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’ വേറിട്ട ദൃശ്യവിസ്മയമായി സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടിയുമായാണ് ചിത്രം മുന്നേറുന്നത് . ഇപ്പോഴിതാ ‘ചാവേറി’ന് പ്രശംസകളുമായി പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. തെയ്യത്തിൻ്റെ പ്രകടനം പോലെ അത്രക്ക് മനോഹരമായിട്ടാണ് ചാവേർ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു. സ്ഥിരം കുറ്റവും ശിക്ഷയും കഥ തന്നെയാണെങ്കിലും ചിത്രം ഒരുക്കിയിരിക്കുന്ന രീതിയാണ് […]
നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി ‘ചാവേർ’ ….! തിയേറ്ററിൽ തിരക്കുറുന്നു
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ ത്രില്ലറുമായാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് ചാവേർ സിനിമ എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടി നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയം ചാവേറാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ […]
കണ്ണൂർ സ്ക്വാഡിലും ചാവേറിലും ഒരു പൊതുഘടകമുണ്ട്; ദീപക് പറമ്പോലിന്റെ ബ്രേക്കിങ് ചിത്രങ്ങളാണോയിത്?
മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് പറമ്പോൽ എന്ന കണ്ണൂരുകാരൻ മലയാളസിനിമയുടെ ഭാഗമാകാൻ തുടങ്ങുന്നത്. നായകനാകണം എന്ന ആഗ്രഹം മനസിൽ വെച്ച് തന്നെയായിരുന്നു ദീപക്കിന്റെ രംഗപ്രവേശം. പക്ഷേ ഭാഗ്യം തെളിയാൻ വർഷങ്ങൾ വേണ്ടി വന്നു. 2010 മുതലുള്ള തന്റെ അഭിനയജീവിതത്തിന് കരിയർ ബ്രേക്ക് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിലും ചാവേറിലും ദീപക് ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം തിയേറ്ററിൽ ആഘോഷിക്കപ്പെടുക എന്നതാണ്. ദീപക് ആഘോഷിക്കപ്പെടുക തന്നെ ചെയ്തു. പ്രേക്ഷകരൊന്നടങ്കം […]
രണ്ട് വാചകത്തില്‍ ‘ചാവേര്‍’ റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി
മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം […]
” ചാവേർ കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം, ഈ പടം കാണരുത് എന്ന അടിച്ചമർത്തലാണ് ” : ഹരീഷ് പേരടി
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ 5 ന് ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികണമായിരുന്നു ലഭിച്ചത്. എന്നാൽ നലൊരു ചിത്രത്തെ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുകയാണ് ഒരുകൂട്ടം ആളുകൾ . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം […]
‘മോശം റിവ്യൂകൾ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം’: ‘ചാവേർ’ നിർമാതാവ് പറയുന്നു
ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ ടീമിൻറെ ചാവേർ ഒക്ടോബർ അഞ്ചിനാണ് തീയ്യേറ്ററുകളിൽ എത്തിയത്. മികച്ച പ്രതീക്ഷകളോടെയാണ് ചിത്രം എത്തിയത്. അരുൺ വി നാരായണൻ നിർമ്മിച്ച ചിത്രത്തിൻറ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്.കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യുന്ന സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ്. ഒരു ഹോട്ടലില്‍ ബിരിയാണി കഴിച്ചിട്ട് […]
തെയ്യപ്പെരുമയുടെ നാട്ടിൽ നിന്നും ആളിപ്പടർന്ന് ‘ചാവേർ’; വേറിട്ട പ്രമേയത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരമെന്ന് പ്രേക്ഷകർ
തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ നിന്നും പ്രേക്ഷകരിലേക്ക് ആളിപ്പടർന്നിരിക്കുകയാണ് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചിരിക്കുന്ന ‘ചാവേർ’. രാഷ്ട്രീയ പാർട്ടികള്‍ക്കിടയിലെ പകയും ചതിയും വഞ്ചനയും ജാതി വ്യവസ്ഥകളും സുഹൃദ്ബന്ധങ്ങളും പ്രണയവും തെയ്യവും ഒക്കെ ചേർന്നുള്ള പൊള്ളുന്ന പ്രമേയത്തെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ കുറിച്ച് പറയുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്ന ചിത്രം കണ്ണൂരിന്‍റെ മനോഹരമായ ഭൂപ്രകൃതിയിൽ ഒരു ദൃശ്യശ്രവ്യ അനുഭവമായി പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ചലച്ചിത്രമായിരിക്കുകയാണ്. അത്യന്തം സൂക്ഷമതയോടെ വിശ്വസനീയമായ […]