Brahmayugam
ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയുഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും
സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിംഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]
”മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട്”; ചർച്ചയായി വികെ ശ്രീരാമന്റെ വാക്കുകൾ
എഴുത്തുകാരൻ, നടൻ എന്നീ നിലകളിൽ പ്രഗത്ഭനാണ് വികെ ശ്രീരാമൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വീട്ടിലെ മാലതി എന്ന മാൾട്ടിയെന്ന് വിളിപ്പേരുള്ള പട്ടിയെ വെച്ച് എഴുതുന്ന ആക്ഷേപ ഹാസ്യ പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയുമാണ്. മലയാളത്തിലെ മിക്ക എഴുത്തുകാരുമായും നടൻമാരുമായും അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന് മമ്മൂട്ടിയുമായും മോഹൻലാലുമായും നല്ല ബന്ധമാണുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് അദ്ദേഹം മുമ്പ് ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട് എന്നായിരുന്നു […]
”ഭ്രമയുഗത്തിൽ അർജുൻ അശോകന് പകരം നിശ്ചയിച്ചയിച്ചിരുന്നത് ആസിഫ് അലിയെ”; ചെയ്യാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി ആസിഫ്
മമ്മൂട്ടി ഗ്രേ ഷേഡിലെത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. മിസ്റ്ററി – ഹൊറർ ജോണറിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയായിരുന്നു ചിത്രത്തിലേത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. പക്ഷേ മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്. […]
നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയുഗം
ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയുഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും […]
ആദ്യ ദിനം തന്നെ കളക്ഷനിൽ ഞെട്ടിച്ച് ഭ്രമയുഗം: വാലിബന്റെ റക്കോർഡ് തകർക്കുമോ?
വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൻ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് സ്ക്രീനിന് മുൻപിലെത്തിയത്. ഇങ്ങനെയൊരു മേക്കോവർ ഈ പ്രായത്തിൽ അഭിനന്ദാർഹമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോർഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം […]
”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി
മമ്മൂട്ടി കഥാപാത്രനിർണയത്തിൽ കാണിക്കുന്ന വ്യത്യസ്തതയും സൂക്ഷ്മതയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ചർച്ച ചെയ്യുന്നത്. പേരൻപ്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ ഇറങ്ങിയത് അടുത്തടുത്താണ്. ഇവ മൂന്നും ഏറെ ശ്രദ്ധനേടിയിരുന്നു. കാതൽ എന്ന സിനിമയിലെ ഹോമോസെക്വഷലായ മാത്യു എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റി. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്വവർഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതൽ ആയിരുന്നു. ‘കാതൽ’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, […]
‘ഭ്രമയുഗത്തിലെ’ കാരണവര്‍ ക്രൂരനോ ? സോഷ്യല്‍ മീഡിയ കിടുക്കി മെഗാസ്റ്റാർ
70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു.2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവയാണ്. എന്നും പുതുമകൾ തേടുന്ന സൂപ്പർ താരം കൂടിയാണ് മമ്മൂട്ടി. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, […]
ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: ‘ഭ്രമയുഗ’ത്തെ കുറിച്ച് അർജുൻ
മലയാള സിനിമയിലെ മൊഗാ സ്റ്റാറായാണ് മമ്മൂട്ടിയെ ആരാധകര്‍ കാണുന്നത്.മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളുടെ അവസാന വാക്കായി മമ്മൂട്ടി അറിയപ്പെട്ടിരുന്ന ഒരു കാലവുണ്ടായിരുന്നു. 71ാം വയസ്സിലും നടന്‍ കാഴ്ചയില്‍ പ്രായത്തേക്കാള്‍ ചെറുപ്പമാണ്. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടനാണ് മമ്മൂട്ടി. ഓരോ വര്‍ഷവും പുത്തന്‍ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വര്‍ഷം റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടന്‍ ഈ വര്‍ഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടിയുടേതായി […]