box office collection
ആദ്യദിനം നേടിയത് 3 കോടിയോളം ..!!! മോഹന്‍ലാല്‍ ചിത്രം ശരിക്കും എത്ര നേടി ?
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഇതായിരുന്നു ബറോസിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച ഘടകം. കാലങ്ങള്‍ നീണ്ട തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളുമായി മോഹന്‍ലാല്‍ സംവിധായകന്‍റെ കുപ്പായം അണിഞ്ഞപ്പോള്‍ ആരാധകരിലും ആവേശം ഇരട്ടി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ബറോസ് തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ […]
ബോളിവുഡിനെയും കുലുക്കി മാര്‍ക്കോ…!! വിദേശത്തും ഞെട്ടിക്കുന്ന തുക
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് […]
ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് ബോഗയ്‍ൻവില്ല …!! നാല് ദിവസത്തില്‍ നേടിയ കളക്ഷൻ
താരത്തിന്‍റെയല്ലാതെ സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിക്കുന്ന അപൂര്‍വ്വം സംവിധായകരേ ഇന്ന് മലയാളത്തില്‍ ഉള്ളൂ. താരമൂല്യമുള്ള ആ സമവിധായകരുടെ നിരയില്‍ കസേരയുള്ള ആളാണ് അമല്‍ നീരദ്. അമലിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍വില്ല കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തിയറ്ററുകളില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പതിഞ്ഞ താളത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ക്ലൈമാക്സിലോട്ട് അടുക്കുമ്പോള്‍ ചടുലതയോടെ ഞെട്ടിക്കുന്നു. ബോഗെയ്‍ൻവില്ല നാല് ദിവസത്തില്‍ 25 കോടി രൂപയിലധികം നേടി യെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]
ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി …!! ‘ഇന്ത്യന്‍ 2’ നെ നാല് ദിവസത്തില്‍ മറികടന്ന് ‘വേട്ടയ്യന്‍’
താരമൂല്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒന്നാം നിര പേരുകാരനാണ് രജനികാന്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അദ്ദേഹത്തിന്‍റെ താരപരിവേഷത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്‍ ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി […]
വിക്രത്തിന്റെ തങ്കലാൻ ആകെ നേടിയത് എത്ര ?? കേരളത്തിൽ നിന്ന് നേടിയ കണക്കും പുറത്ത്
വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 68.60 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 36 കോടിയോളം രൂപയും നേടിയിരിക്കുന്നു.കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി […]
തിയേറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ട് ആടുജീവിതം; വിസ്മയിപ്പിക്കുന്ന കളക്ഷനുമായി ചിത്രം
മലയാള സിനിമയ്ക്കിത് സുവർണകാലമാണ്. മറ്റ് ഭാഷാ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ പാടുപെട്ടപ്പോൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ നേടിയത്. ഇത് തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാർച്ച് 28ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു എത്ര വാർത്തയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സ്ക്രീൻ കൗണ്ട് കുറവാണെങ്കിലും പ്രധാന […]
തിരിച്ച് വരവ് ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു
യുവനടൻമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ആസിഫ് അലി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിൻറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ തലവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി- ബിജു മേനോൻ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച ഒക്കുപ്പൻസിയാണ് നേടിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രം […]
25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം
ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]
ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ
പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് […]
നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം
നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ […]