21 Jan, 2025
1 min read

മറ്റൊരു ചിത്രവുമായി സാമ്യത..! ആടുജീവിതം കോപ്പിയാണോ?: മറുപടി നൽകി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരിക്കും ഇത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ആടുജീവിതം മറ്റ് ചിത്രങ്ങളുടെ കോപ്പി ആണെന്നാണ് ഇപ്പോൾ ചിലയിടത്ത് നിന്നും ഉയർന്നു വരുന്ന ആരോപണം. ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 1&2’, ധനുഷ് ചിത്രം ‘മരിയാൻ’ തുടങ്ങീ ചിത്രങ്ങളുമായി ആടുജീവിതത്തിന് സാമ്യമുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടു കൂടി ഉയർന്നുവരുന്ന ചോദ്യങ്ങൾ. […]

1 min read

”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ

പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]

1 min read

”ഞാനെന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതം ആയിരിക്കും, അതിനൊരു കാരണമുണ്ട്”; പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ അക്ഷമരായി കാത്തിരിക്കുകയാണ്. മലയാള സിനിമാ പ്രേക്ഷകർ ഇത്രയും ആവേശത്തോടുകൂടി മറ്റൊരു മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ബെന്യാമിന്റെ ആടുജീവിതം എന്ന ജനപ്രിയ നോവലാണ് ഈ സിനിമയ്ക്കാധാരം എന്നതായിരുന്നു പ്രാരഭംഘട്ടത്തിൽ പ്രേക്ഷകരെ ഉണർത്തിയത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ വായിച്ച് കരയാത്തവർ ഉണ്ടാകില്ല. എന്നാൽ പോകെപ്പോകെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വന്നപ്പോൾ എല്ലാംകൊണ്ടും തിയേറ്ററിൽ […]

1 min read

”പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്ന ഞാൻ ആശുപത്രിയിലായി”; ജോർദാനിൽ നിന്ന് മടങ്ങിയത് വീൽചെയറിലെന്ന് ബ്ലെസി

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ഇതിനോടകം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയ ‘ആടുജീവിതം’ ഏറെ പ്രത്യേകതകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്രാൻസ്‌ഫൊമേഷൻ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചർച്ചകളിൽ നിറഞ്ഞത്. 31 കിലോ ഭാരമാണ് പൃഥ്വിരാജ് സിനിമയ്ക്കായി കുറച്ചത്. മാത്രമല്ല, പൃഥ്വിരാജിനൊപ്പം സംവിധായകൻ ബ്ലെസിയും അണിയറപ്രവർത്തകരും കൂടി പട്ടിണി കിടന്നിരുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യത്തെ […]

1 min read

ഇന്ത്യൻ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയം; ആടുജീവിതം ട്രെയ്ലർ പുറത്ത്

ബ്ലസി- പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വരാനിരിക്കുന്ന സിനികളിൽ ആടുജീവിതത്തോളം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ഒരു ചിത്രമില്ല എന്ന് വേണം പറയാൻ. വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ഒരു നോവലിൻറെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. ബെന്യാമിന്റെ ആടുജീവിതം വായിച്ച് കരയാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ പ്രിയ സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുമ്പോൾ എ ആർ റഹ്‍മാനും റസൂൽ പൂക്കുട്ടിയും അടക്കമുള്ള പ്രതിഭാധനരും ഒപ്പമുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് […]

1 min read

ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തു വിട്ടിരുന്നു. നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് […]

1 min read

‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ

സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് വൈറലായിരുന്നു. ആടുജീവിതത്തിന്റെ മൂന്നാമത്തെ […]

1 min read

പ്യഥ്വിരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത് …!റിലീസിനൊരുങ്ങി ആടുജീവിതം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ചിത്രം  ഏപ്രിൽ 10ന് റിലീസ് ചെയ്യും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ടാഗ്‌ലൈൻ.പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കണ്ണീര്‍ വറ്റിയ ഒരു […]

1 min read

വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം […]

1 min read

ആരാധകർക്ക് ആട്ജീവിതത്തിന്റെ ഭാ​ഗമാകാം, ചെയ്യേണ്ടത് ഇത്രമാത്രം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2024 ഏപ്രിൽ 10 മുതൽ തീയറ്ററുകളിലേക്കെത്തും. ഈ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചെയ്യേണ്ടത് ഇത്രമാത്രം ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കി ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കുക. ഇതിനോടകം ധാരാളം ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും […]