‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ
1 min read

‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ

സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് വൈറലായിരുന്നു.

ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ശേഷമാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ശേഷമാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്‌. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുന്‍പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്. രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.