03 Dec, 2024
1 min read

ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’

നമ്മുടെയൊക്കെ ജീവിതങ്ങളിൽ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. അവ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റുന്നതോ യാതൊരു മാറ്റവും വരുത്താത്തതോ ഒക്കെയായിരിക്കും. ചിലപ്പോള്‍ ഒന്ന് ചിരിച്ച് തള്ളാവുന്നതോ മറ്റ് ചിലപ്പോള്‍ കാലങ്ങളോളം ഓർത്തിരിക്കുന്നതും ഒക്കെയായിരിക്കും. ഇന്ദിര നഗർ എന്ന ഹൗസിങ് കോളനിയിൽ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ കേരളമാകെ ചർച്ചയായിരിക്കുകയാണ്. ഇന്ദിര നഗറിലെ ഒരു വില്ലയില്‍ കഴിയുന്ന അജിത്തും ധന്യയും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലാണ് സിനിമയുടെ തുടക്കം. മകളുടെ ജന്മദിന ദിവസം ധന്യയുടെ മുഖത്ത് […]

1 min read

പൊലീസുകാർക്കൊപ്പം കേക്ക് മുറിച്ച് ആസിഫ് അലി; ‘തലവൻ’ ടീമിന് കേരള പൊലീസിന്റെ ആദരം

ജിസ് ജോയ് ചിത്രം തലവൻ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുകയാണ്. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വിജയത്തിലേക്കെത്തിയത്. ഇപ്പോൾ തലവൻ ടീമിന് സ്നേഹാദരവ് നൽകിയിരിക്കുകയാണ് കേരളാ പൊലീസ്. പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ , ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം, […]

1 min read

തിരിച്ച് വരവ് ​ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു

യുവനടൻമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ആസിഫ് അലി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിൻറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ തലവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി- ബിജു മേനോൻ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച ഒക്കുപ്പൻസിയാണ് നേടിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രം […]

1 min read

2023 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ

സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമയാണ് ഗരുഡന്‍. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2023 നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് […]

1 min read

മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..

മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ​ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയു​ഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റി​ഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]

1 min read

തലയെടുപ്പോടെ ‘തലവൻ’! കലിപ്പൻ പോലീസുകാരായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം മത്സരിച്ചഭിനയിക്കുന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച താരങ്ങളാണ് ബിജു മേനോനും ആസിഫ് അലിയും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. നേർക്കുനേർ നിന്ന് പോരടിക്കുന്ന പോലീസ് ഓഫീസർമാരായാണ് ഇരുവരും എത്തുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ലെ അയ്യപ്പൻ നായർ എന്ന ശക്തമായ പോലീസ് വേഷത്തിന് ശേഷമെത്തുന്ന ബിജു മേനോന്‍റെ പോലീസ് കഥാപാത്രമായതിനാൽ തന്നെ ഏവരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ഉറ്റുനോക്കുന്നത്. സമൂഹത്തിൽ ഉത്തരവാദിത്വമുള്ള […]

1 min read

മള്‍ട്ടിപ്ലക്സിലും പറന്നുയര്‍ന്ന ഗരുഡൻ…..!!! കളക്ഷൻ റിപ്പോർട്ട്

സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. നവംബർ 3നാണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ […]

1 min read

‘ഐ ആം എ ബ്ലഡി കോപ്’; സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി

സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഗരുഡന്‍. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകള്‍ ഉള്ളതിനാല്‍ നല്ല പ്രീ റിലീസ് ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഗരുഡൻ’ തിയറ്ററുകൾ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ആരാധകർക്ക് സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി. ചിത്രത്തിന്റെ സ്നീക്പീക് വീഡിയോ ആണ് […]

1 min read

സുരേഷ് ഗോപി – ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ : ട്രയ്ലർ പുറത്ത്

സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ . ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തുവിട്ടിരിക്കുകയാണ്. ത്രില്ലർ മൂഡിലാണ് ട്രയ്ലർ എത്തിയിരിക്കുന്നത്. എന്തായാലും ബിജു മേനോനും സുരേഷ് ഗോപിയുടെയും മികച്ച ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം. ഒരിടവേളയ്ക്കു ശേഷമാണ് […]

1 min read

പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായ ചാക്കോച്ചനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ ഇഷ്ട കോമ്പോ ആയ ചാക്കോച്ചനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ബെസ്റ്റ് ആക്ടര്‍, എബിസിഡി, ചാര്‍ലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടായത്. മല്ലുസിംഗ്, സീനിയേഴ്‌സ്, സ്പാനിഷ് മസാല, ഓര്‍ഡിനറി, ത്രീ ഡോട്‌സ്, മധുരനാരങ്ങ, റോമന്‍സ്, 101 വെഡ്ഡിംഗ്‌സ്, കഥവീട് എന്നിങ്ങനെയുള്ള […]