സുരേഷ് ഗോപി – ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ : ട്രയ്ലർ പുറത്ത്
1 min read

സുരേഷ് ഗോപി – ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ : ട്രയ്ലർ പുറത്ത്

സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ . ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തുവിട്ടിരിക്കുകയാണ്. ത്രില്ലർ മൂഡിലാണ് ട്രയ്ലർ എത്തിയിരിക്കുന്നത്. എന്തായാലും ബിജു മേനോനും സുരേഷ് ഗോപിയുടെയും മികച്ച ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം.

ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി- ബിജു മേനോൻ കോമ്പിനേഷൻ വീണ്ടും ഒത്തുചേരുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. അഞ്ചാം പാതിരയുടെ കലാപരവും വാണിജ്യപരവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മറ്റൊരു ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം.

ബൃഹത്തായ ക്യാൻവാസില്‍ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണിത്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാക്കും. കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ്‌ ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്സ് സേവ്യർ കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ആക്ഷൻ ബില്ലാ ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടേർസ് അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം ജിജോ ജോസ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ്‌ ഫോർത്ത്, പ്രൊഡക്ഷൻ മാനേജർ ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.