പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായ ചാക്കോച്ചനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു
1 min read

പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായ ചാക്കോച്ചനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ ഇഷ്ട കോമ്പോ ആയ ചാക്കോച്ചനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ബെസ്റ്റ് ആക്ടര്‍, എബിസിഡി, ചാര്‍ലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടായത്.

Biju Menon – Kunchacko Boban Malluwood's hit pairs!

മല്ലുസിംഗ്, സീനിയേഴ്‌സ്, സ്പാനിഷ് മസാല, ഓര്‍ഡിനറി, ത്രീ ഡോട്‌സ്, മധുരനാരങ്ങ, റോമന്‍സ്, 101 വെഡ്ഡിംഗ്‌സ്, കഥവീട് എന്നിങ്ങനെയുള്ള സിനിമകളില്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

Bengali Kadha" : Johny Antony with Kunchacko Boban and Biju Menon -  Mollywood Frames | Malayalam films, Latest Online Reviews

കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികള്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. വാര്‍ത്താ പ്രചരണം സ്‌നേക്പ്ലാന്റ് ആണ്.

Kunchacko Boban and Biju Menon team up again in Bhaiya Bhaiya - Rediff.com  movies

അതേസമയം, കുഞ്ചാക്കോ ബോബന്‍ നായകനായി ഒടുവിലെത്തിയ ചിത്രം ‘പകലും പാതിരാവും’ ആണ്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. രജിഷ് വിജയന്‍ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

Biju Menon Kunchacko Boban Prathap Pothen 168 - Malayalam Movie 3 Dots  Stills

‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചിരിക്കുന്നു. ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്.

Biju Menon – Kunchacko Boban combo to strike again