allu arjun
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല […]
എങ്ങനെയുണ്ട് ‘പുഷ്‍പ 2’? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
സൗത്ത്, നോര്‍ത്ത് ഭേദമില്ലാതെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ സമീപകാലത്ത് ഒന്നാകെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ പുഷ്പയുടെ സീക്വല്‍ എന്നതുതന്നെയാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണമായത്. ഇപ്പോഴിതാ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു […]
പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2 ‘…! ആവേശത്തിൽ ആരാധകർ
2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം […]
ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ കോടാലിയും…!! ടെററര്‍ ലുക്കില്‍ഫഹദ് : ‘പുഷ്പ 2’ ടീമിന്‍റെ വന്‍ അപ്ഡേറ്റ് !
ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തില്‍ ‘പുഷ്പ 2’വിലെ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്‍റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ […]
നിരാശരായി ആരാധകർ..!: ഓഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല, മറ്റൊരു ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ ആറിന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ […]
ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും
അല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു. ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് […]
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിക്കൊപ്പം ലൈവിൽ വന്ന് അല്ലു അർജുൻ
2021-ൽ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെയാണ് നടൻ അല്ലു അർജുന്റെ ഭാവി മാറുന്നത്. ഈ സിനിമയോടെ നടൻ പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വളരെയേറെ ആഘോഷിക്കപ്പെട്ടു. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ അല്ലു അർജുന്റെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വീട്ടിൽ ജോലി ചെയ്യുന്ന അശ്വിനി എന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് അല്ലു അർജുൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ആയയാണ് […]
“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന് വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമ ഇൻഡസ്ട്രിയിലെ തന്നെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചലച്ചിത്രമായിരുന്നു 2016ൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പുലിമുറുകൻ. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയും, ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ റെക്കോർഡും ഇന്നും പുലിമുരുകൻ എന്ന സിനിമയുടെ പേരിലാണ്. കൂടാതെ സിനിമയിലെ ഗാനങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മലയാളി പ്രേഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ […]
ജവാനിലെ അതിഥി വേഷം ചെയ്യാൻ താല്പര്യമില്ല: അല്ലു അർജുൻ
തെലുങ്ക് ചലച്ചിത്ര നടനാണ് എങ്കിൽ പോലും തെന്നിന്ത്യയിൽ ഒട്ടാകെ തൻറെ താരസാന്നിധ്യം അറിയിച്ച താരമാണ് അല്ലു അർജുൻ. വിജയത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി താരം അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രിയാണ്. 2003ൽ പ്രദർശനത്തിന് എത്തിയ ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും 2004ൽ പ്രദർശനത്തിനെത്തിയ ആര്യ […]
ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ പുതിയ റെക്കോഡ് തീര്‍ത്ത് അല്ലു അര്‍ജുന്‍
പാന്‍ ഇന്ത്യന്‍ തലത്തില്‍ അല്ലു അര്‍ജുന്‍ ഇന്ന് പ്രശ്‌സതാനാണെങ്കിലും മലയാളികള്‍ക്ക് പണ്ട് മുതലേ അല്ലു അര്‍ജുന്‍ പ്രിയങ്കരനാണ്. 2004 ല്‍ പുറത്തിറങ്ങിയ ആര്യ എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റിയതെത്തിയതോടെയാണ് മലയാളികള്‍ക്ക് അല്ലു അര്‍ജുന്‍ പ്രിയങ്കരനായത്. പിന്നീട് ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങി അല്ലുവിന്റെ ഭൂരിഭാഗം സിനിമകളും മലയാളത്തിലും തരംഗമായ മലയാള സിനിമയില്‍ ഒരു യൂത്ത് ഐക്കണിന്റെ അഭാവം പ്രകടമായി തോന്നിയിരുന്ന കാലഘട്ടത്തിലാണ് അല്ലു അര്‍ജുന്റെ കടന്ന് വരവ്. ഇന്ന് അല്ലു തെലുങ്കര്‍ക്കും മലയാളികള്‍ക്കും മാത്രമല്ല […]