ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിക്കൊപ്പം ലൈവിൽ വന്ന് അല്ലു അർജുൻ
1 min read

ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിക്കൊപ്പം ലൈവിൽ വന്ന് അല്ലു അർജുൻ

2021-ൽ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെയാണ് നടൻ അല്ലു അർജുന്റെ ഭാവി മാറുന്നത്. ഈ സിനിമയോടെ നടൻ പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വളരെയേറെ ആഘോഷിക്കപ്പെട്ടു. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ അല്ലു അർജുന്റെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

വീട്ടിൽ ജോലി ചെയ്യുന്ന അശ്വിനി എന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് അല്ലു അർജുൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ആയയാണ് ഈ പെൺകുട്ടി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് കൂടുതൽ ഫോളോവേഴ്‌സ് ലഭിക്കണമെന്നാണ് പെൺകുട്ടിയുടെ ആഗ്രഹം. അത് സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വീഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി.

വീഡിയോയുടെ പേരിൽ താങ്കൾക്ക് കൂടുതൽ ഫോളേവേഴ്‌സ് കിട്ടുമെങ്കിൽ അങ്ങനെയാകട്ടെ എന്ന് വീഡിയോയിൽ അല്ലു അർജുൻ പറയുന്നു. ഇപ്പോൾ നിലവിൽ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് ചോദിക്കുമ്പോൾ 13,000 എന്ന് അശ്വിനി പറയുന്നു. ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നു. അതെ തീർച്ചയായും എന്ന് പെൺകുട്ടി പറയുന്നു. അപ്പോൾ ശരി നമുക്ക് അങ്ങനെ പ്രതീക്ഷാമെന്നും അല്ലു അർജുൻ പറയുന്നു.