Adoor gopalakrishnan
മമ്മൂട്ടിയുടെ വിധേയൻ റീമാസ്റ്റർ ചെയ്ത് ചലച്ചിത്ര മേളയിൽ; 29 വർഷങ്ങൾക്ക് ശേഷവും വൻ ആർപ്പുവിളികളും കയ്യടിയും
സിനിമ സാങ്കേതികത്വത്തിന്റെ കൂടി കലയായതിനാല്‍ വാക്കുകളില്‍ കോറിയിടുന്നതിനെക്കാള്‍ ശ്രമകരമാകും. ഇതും കഥപറച്ചിൽ ആണെങ്കിലും ചെറിയ ചില പാളിച്ചകൾ മതി അപ്പാടെ കാര്യങ്ങൾ മാറിമറിയാൻ. അത്തരത്തിൽ സ്വന്തം കഥകളെ സിനിമയാക്കാൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ യാത്രകൾ സ്തുത്യർഹമാണ്. മമ്മൂട്ടിയെ പ്രതിനായക കഥാപാത്രമാക്കി അടൂർ 29 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത സിനിമയായിരുന്നു വിധേയൻ. മികച്ച കലാസൃഷ്ടികള്‍ കാലത്തെ അതിജീവിക്കുക മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവയ്ക്ക് ചുവടുമാറാനും കഴിയും. അതിനുള്ള ഉത്തമോദാഹരണമായിരുന്നു ‘വിധേയന്‍’. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് […]
“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി
ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാരംഗത്ത് നിന്നും മത്സരിക്കുവാൻ നിരവധി […]
“നല്ലവനായ റൗഡി’ ആയിരുന്നതുകൊണ്ടാണോ വീട്ടിലേക്ക് ക്ഷണം ഉണ്ടായത് ?”:അടൂരിന് മറുപടിയായി മേജർ രവി
കേരളത്തിലെ സമാന്തര സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭനായ സംവിധായകൻ എന്നാണ് അടൂരിനെ വിശേഷിപ്പിക്കപ്പെടുന്നത്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ആണ് അടൂരിന്റെ ചിത്രങ്ങൾ. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിന് താരം നൽകിയ സംഭാവനകളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. അടുത്തിടെ വിവാദങ്ങളിലൂടെ അടൂർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ […]
‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്
മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ‘മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്’, എന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതിനെതിരെ നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മോഹന്‍ലാലിനെ ഗുണ്ട എന്ന് […]
“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്
മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ […]
‘ താന്‍ ഒടിടിയില്‍ സിനിമ കാണാറില്ല, ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും’ ; അടൂര്‍ ഗോപാലകൃഷ്ണന്‍
ഒടിടിക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍, അത് പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും അടൂര്‍ പറയുന്നു. സിനിമ ഒരു സോഷ്യല്‍ എക്സ്പെരിമെന്റാണെന്നും അത് തിയേറ്ററിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒ.ടി.ടിയില്‍ സിനിമ കാണില്ലെന്നും. അതിനു കാരണം സെല്‍ഫോണിലോ ലാപ്ടോപ്പിലോ കാണാന്‍ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും, സിനിമ എന്ന് പറയുന്നത് ഒരു സോഷ്യല്‍ എക്സ്പിരിമെന്റാണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തിയേറ്ററിലാണ് […]
“ഒരു നടനായും വ്യക്തിയായും എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി”: അടൂർ ഗോപാലകൃഷ്ണൻ
ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ 12 ഫീച്ചര്‍ ഫിലുമുകള്‍ മാത്രം ചെയ്ത് ലോകസിനിമാ ഭൂപടത്തില്‍ തന്നെ മലയാളത്തിന്റെ സാന്നിധ്യമായ ഒരു ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കലാസൃഷ്ടിയുടെ കാമ്പിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഡോക്യുമെന്ററികള്‍ ചെയ്താണ് സിനിമാ ജീവിതത്തിലേക്ക് അടൂര്‍ കടക്കുന്നത്. സ്വയംവരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നവാഗത സംവിധായകനായ അദ്ദേഹം ഇന്ത്യന്‍ സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാല് ദേശീയ അവാര്‍ഡുകളാണ് ആ ചിത്രത്തിന് ലഭിച്ചത്. അതിന് ശേഷം മമ്മൂട്ടി- അടൂര്‍ ഗോപാലകൃ്ണന്‍ […]