actor mohanlal latest news
2025ൽ പുറത്തിറങ്ങാനുള്ളത് നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും
തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് […]
“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി
ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാരംഗത്ത് നിന്നും മത്സരിക്കുവാൻ നിരവധി […]
“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ
മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാധാരണ […]
“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ
അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിന്‍ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു പ്രതിഷ്ഠയുണ്ട് അതാണ് യോനി പ്രതിഷ്ഠ, ആര്‍ത്തവം ആഘോഷമായിട്ടുളള ഇന്ത്യയിലെ ക്ഷേത്രമാണ് ഇത്. ദക്ഷിണ നിന്നും അപമാനം സഹിക്കാനാവാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കുകയും ദുഃഖം താങ്ങാൻ കഴിയാതെ ശിവൻ ദേവിയുടെ ശരീരവുമായി അലയുകയും ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ആയി സതീദേവിയുടെ ശരീരം മഹാവിഷ്ണു പല കഷണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കായി വലിച്ചെറിഞ്ഞു. സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യാ ദേവീ ക്ഷേത്രം എന്നറിയപ്പെട്ടത്. […]
‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്രമെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക […]