“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ
1 min read

“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ

മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാധാരണ സംവിധായകരെല്ലാം താരങ്ങളുടെ കഥ പറയുന്നത് നേരിട്ടാണ് എന്നാൽ താൻ  സൂം ആപ്പ് വഴിയാണ് മോഹൻലാലിനോട് കഥ പറഞ്ഞത്.

അന്ന് അദ്ദേഹം ഒരു ആയുർവേദ ചികിത്സയിലായിരുന്നു. സിനിമയുടെ പ്രമേയത്തെ കുറിച്ചൊന്നും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല പകരം നേരെ കഥ പറയുകയായിരുന്നു. കൂടാതെ സിനിമയിൽ തന്റെ അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അഭിനയിക്കേണ്ടത് എന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ  ‘അതിനെന്താണ് മോനെ’ എന്നതായിരുന്നു മോഹൻലാലിന്റെ മറുപടി. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പൊട്ടി ചിരിക്കുകയായിരുന്നു. അതേ പോലെ തന്നെ കഥാപാത്രത്തെ ഏതു രീതിയിലും മോടുലെറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഒരു കഥാപാത്രത്തിന് വേണ്ട രീതിയിൽ മാറാനും അദ്ദേഹം എപ്പോഴും തയ്യാറാണ്. മോഹൻലാലും മമ്മൂട്ടിയും തങ്ങൾക്ക് വരുന്ന കഥാപാത്രങ്ങൾ അർഹിക്കുന്നതാണെങ്കിൽ അവ ഏറ്റെടുക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത ആളുകളാണ് എന്നാണ് പ്രിത്വിരാജ് പറയുന്നത്.

കഥാപാത്രവും സിനിമയും മികച്ച ആണെങ്കിൽ അവർ സിനിമ ഒരിക്കലും വേണ്ടെന്നു പറയുകയില്ല. അതു കൊണ്ടു തന്നെ അലുക്കുലുത്തു കഥാപാത്രങ്ങളുമായി ഒരിക്കലും അവരെ സമീപിക്കാതിരിക്കാൻ ശ്രമിക്കണം. അതു പോലെ തന്നെ ലൂസിഫർ എന്ന സിനിമയുടെ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ചോദിച്ചത് ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ കൊണ്ടു നടക്കുന്ന വ്യക്തിയാണ് സ്റ്റീഫൻ എന്നല്ലേ എന്നാണ്. ആ കഥാപാത്രത്തെ അദ്ദേഹം ശരിക്കും ഉള്ളിലേക്ക് എടുത്തിരുന്നു. ഉള്ളിന്റെ ഉള്ളിൽ ഒരു പാട് സങ്കടങ്ങൾ ഒതുക്കി വെച്ചു കൊണ്ട് പ്രേക്ഷകർക്ക് മുൻപിൽ ഹീറോയിസം ദേഷ്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് സ്റ്റീഫൻ. തന്റെ ആദ്യ ചർച്ചയിൽ തന്നെ മോഹൻലാൽ അത് മനസ്സിലാക്കിയിരുന്നു. ദൈവം സൃഷ്ടിച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ.