24 Dec, 2024
1 min read

സീൻ മാറ്റാൻ സുഷിൻ ശ്യാം ..! ആവേശവും മഞ്ഞുമ്മൽ ബോയ്സും ​ഗ്രാമിയിലേക്ക്

ലോകത്തിലെ ഒന്നാം നിര സംഗീത പുരസ്കാരമായ ഗ്രാമി അവാര്‍ഡിനുള്ള ശ്രമത്തില്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സുഷിന്‍ സംഗീതം നല്‍കിയ ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതമാണ് ഗ്രാമി അവാര്‍ഡിനായി സുഷിന്‍ സമര്‍പ്പിച്ചത്. സംഗീത സംവിധായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിന്‍റെ മ്യൂസിക്കുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്. ഗ്രാമി അവാര്‍ഡിനായി എന്‍റെ വര്‍ക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് […]

1 min read

ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും

സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിം​ഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]

1 min read

പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്. ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ […]

1 min read

ആവേശത്തെ പുകഴ്ത്തി മൃണാൽ താക്കൂർ, സ്റ്റോറി ഷെയർ ചെയ്ത് നസ്രിയയും…!!! ഇത്ര ആവേശം വേണോയെന്ന് പ്രേക്ഷകർ

മലയാള ചിത്രങ്ങളില്‍ വിഷു വിന്നറാണ് ആവേശം. ജിത്തു മാധവ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 150 കോടിയിലേക്ക് ചിത്രത്തിന്‍റെ കളക്ഷന്‍ അടുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തി ഇപ്പോള്‍ […]

1 min read

ആരൊക്കെ വന്നിട്ടും കാര്യമില്ല… വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്?

മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്. ഈ അവസരത്തിൽ […]

1 min read

‘ആവേശം’ കളക്ഷനിൽ വൻ കുതിപ്പ്….!! മൂന്നാം വാരത്തിൽ 300ലധികം സ്ക്രീനുകൾ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരമായിട്ടും പ്രദര്‍ശനം തുടരുന്നത്. രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ […]

1 min read

പ്രേക്ഷകർ ഏറ്റെടുത്ത ഇല്ലുമിനാറ്റി , ഗലാട്ട വരെ…. ആവേശം ജുക്ബോക്സ് എത്തി

വിഷു റിലീസ് ആയെത്തി തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒന്‍പത് ട്രാക്കുകളാണ് ജൂക് ബോക്സില്‍ ഉള്ളത്. പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു […]

1 min read

”സുഷിൻ ശ്യാം ജീനിയസ്”; ആവേശത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സാമന്ത

ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ‘ആവേശം’ എന്ന സിനിമാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. ഇതിനിടെ സിനിമ കണ്ട് പ്രശംസകളുമായി തെന്നിന്ത്യൻ നടി സാമന്ത രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമ കണ്ട ശേഷം സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ഇല്ലുമിനാറ്റി എന്ന ഗാനം ചേർത്ത് സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്തു കൊണ്ടാണ് സാമന്തയുടെ പോസ്റ്റ്. സുഷിൻ ശ്യാമിനെ ജീനിയസ് എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഇപ്പോൾ തന്നെ കാണൂ എന്നും താരം […]

1 min read

ഡാ മോനേ ‘ആവേശം’ ഇരട്ടിക്കുന്നു..!! തെന്നിന്ത്യന്‍ ടോപ്പ് 10 ബോക്സ് ഓഫീസിലേക്ക് ‘രംഗ’യും!

  മലയാള സിനിമകളുടെ മാര്‍ക്കറ്റ് വളരുന്നതിന് ഏറ്റവും വലിയ തെളിവാണ് ചിത്രങ്ങള്‍ നേടുന്ന ഇനിഷ്യലില്‍ സമീപകാലത്ത് വന്ന വലിയ വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിപ്പിച്ച ഇന്‍ഡസ്ട്രി എന്ന പേര് മലയാളത്തിനാണ്. ആ വിജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ് വിഷുവിന് തിയറ്ററുകളിലെത്തിയ ചിത്രങ്ങളും. വിഷു റിലീസുകളിലെ വിന്നര്‍ ആയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പത്താം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് […]

1 min read

‘ആവേശ’ത്തിമിർപ്പിൽ തിയറ്റർ; ‘മാതാപിതാക്കളേ മാപ്പ്’ ഗാനം എത്തി

വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ഇവയെല്ലാം ചേര്‍ന്ന് ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതിൽ ഫഹദ് ഫാസിലിനെ നായകനായി എത്തിയ ആവേശം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നതിനിടെ  പുതിയ വീഡിയോ സോങ്ങ് പുറത്ത് വിട്ടിരിക്കുകയാണ്. സുഷിന്‍ ശ്യാം കമ്പോസ് ചെയ്ത ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും എംസി കൂപ്പറും ചേര്‍ന്നാണ്. മലയാളി മങ്കീസും എംസി […]