‘ആവേശ’ത്തിമിർപ്പിൽ തിയറ്റർ; ‘മാതാപിതാക്കളേ മാപ്പ്’ ഗാനം എത്തി
1 min read

‘ആവേശ’ത്തിമിർപ്പിൽ തിയറ്റർ; ‘മാതാപിതാക്കളേ മാപ്പ്’ ഗാനം എത്തി

വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ഇവയെല്ലാം ചേര്‍ന്ന് ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതിൽ ഫഹദ് ഫാസിലിനെ നായകനായി എത്തിയ ആവേശം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നതിനിടെ  പുതിയ വീഡിയോ സോങ്ങ് പുറത്ത് വിട്ടിരിക്കുകയാണ്.

സുഷിന്‍ ശ്യാം കമ്പോസ് ചെയ്ത ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും എംസി കൂപ്പറും ചേര്‍ന്നാണ്. മലയാളി മങ്കീസും എംസി കൂപ്പറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശം വളരെ മികച്ച പ്രേക്ഷകാഭിപ്രായത്തോടെ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. വമ്പിച്ച കളക്ഷനാണ് ആദ്യ വീക്കെന്‍ഡില്‍ ചിത്രത്തിന് ലഭിച്ചത്. രോമാഞ്ചത്തിനുശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.