aadujeevitham
ആരാധകർക്ക് ആട്ജീവിതത്തിന്റെ ഭാഗമാകാം, ചെയ്യേണ്ടത് ഇത്രമാത്രം
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2024 ഏപ്രിൽ 10 മുതൽ തീയറ്ററുകളിലേക്കെത്തും. ഈ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചെയ്യേണ്ടത് ഇത്രമാത്രം ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കി ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കുക. ഇതിനോടകം ധാരാളം ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും […]
‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]
ബ്ലെസ്സിയുടെ സ്വപ്നം! പൃഥ്വിയുടെ വർഷങ്ങളുടെ അധ്വാനം! ഒടുവിൽ ‘ആടുജീവിതം’ സിനിമ പാക്കപ്പായി!
സിനിമ മേഖലയും സിനിമ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഇപ്പോഴിത ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് . പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെചതിന് ശേഷമാണ് താരം ചിത്രീകരണം പൂർത്തീകരിച്ചത്. പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ് 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്’ എന്നാണ് പൃഥ്വി കുറിച്ചത്. 2008ലാണ് […]
ആടുജീവിതത്തെ നേരിട്ടറിയാന്‍ ജോര്‍ദാന്‍ മരുഭൂമിയിലെത്തി എ.ആര്‍ റഹ്മാന്‍; വൈറലായി വീഡിയോ
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഐപ്പ് തോമസ് സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാണാന്‍ ജോര്‍ദാനിലെ ലൊക്കേഷനിലെത്തിയ എ. ആര്‍. റഹ്മാന്റെ വീഡിയോ പുറത്തിറങ്ങി. അല്‍ജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോര്‍ദാനില്‍ എത്തിയത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ. ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്ക് സംഗീതം ചെയ്യുന്നത്. മോഹന്‍ലാല്‍ – സംഗീത് ശിവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘യോദ്ധ’ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അതേസമയം, എ.ആര്‍. റഹ്മാനോടൊപ്പമുള്ള […]
ഓസ്കാർ അടിക്കുമോ പൃഥ്വിരാജ്? ; ആടുജീവിതം വെറും ഒരു സാധാരണ സിനിമയാവില്ല! ; പ്രേക്ഷകപ്രതീക്ഷകൾ
2018 മുതല്‍ ഷൂട്ടിംങ് ആരംഭിച്ചതാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ നാകനായെത്തുന്ന ആടുജീവിതം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഒന്നടങ്കം. പൃഥ്വിരാജിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബ്ലെസ്സിയാണ്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഈ ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. ഭാരം കുറിച്ച […]
ഡീഗ്രേഡിങിനെ പേടിയില്ല, എമ്പുരാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി; മറുപടി പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫറിലൂടെ പുതിയൊരു ഹിറ്റ് മെയ്ക്കിംഗ് കൂട്ടുകെട്ടാണ് മലയാളം സിനിമയ്ക്ക് കിട്ടിയത്, മോഹന്‍ലാല്‍-മുരളീഗോപി-പൃഥ്വിരാജ്. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ച. എമ്പുരാന്‍ ചെറിയ ചിത്രമാണ് എന്ന് പറയുന്നത് ലാലേട്ടന്‍ സിനിമകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് കൊണ്ടാണോ എന്ന ചോദ്യത്തിന്, ഇത് ശരിക്കും […]