Breaking News, Latest News

റോബിനെ പുറത്താക്കിയതിൽ മോഹൻലാലിനെതിരെ കടുത്ത വിമർശനം നടത്തി പ്രേക്ഷകർ!

മലയാളം റിയാലിറ്റി ഷോകളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന യുഎസിൽ ഗംഭീര വിജയം ആയിരുന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഇന്ത്യയിൽ ആദ്യം ഹിന്ദിയിൽ ആയിരുന്നു ഈ റിയാലിറ്റി ഷോ തുടങ്ങിയത്. അന്ന് ഹിന്ദി പതിപ്പിനെ അവതാരകനായി എത്തിയത് സൽമാൻഖാൻ ആയിരുന്നു. ഹിന്ദിയിൽ വൻ വിജയമായതോടെ ആണ് പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങിയത്. മലയാളത്തിൽ മോഹൻലാലും, തെലുങ്കിൽ ജൂനിയർ എൻ ടി ആറും, തമിഴിൽ ഉലകനായകൻ കമൽഹാസനും ആണ് പരിപാടി അവതരിപ്പിക്കുന്നത്.

 

ഒരു വീട്ടിൽ മൂന്നു മാസത്തോളം സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ താമസിപ്പിക്കുക. അവരെ താമസിപ്പിക്കുന്ന വീടിനെയാണ് ബിഗ് ബോസ് വീട് എന്ന് വിളിക്കുന്നത്. മത്സരാർഥികളുടെ വീടിനുള്ളിലെ ഓരോ ചലനങ്ങളും പകർത്തുവാൻ വേണ്ടി വീട്ടിൽ എല്ലായിടത്തും ക്യാമറകൾ ഉണ്ടാകും. തുടർന്ന് വീടിനുള്ളിലെ ദൃശ്യങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. ബിഗ് ബോസ് മുന്പോട്ട് വെക്കുന്ന നിയമ പരിധികളിലും ആവശ്യപ്പെടുന്ന രീതിയിലുമാണ് മത്സരാർത്ഥികൾ ആ വീടിനുള്ളിൽ താമസിക്കേണ്ടത്.

മത്സരാർത്ഥികൾ വേണ്ട എല്ലാം കാര്യങ്ങളും ബിഗ് ബോസ് നൽകും. ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട സാധനങ്ങളും ബിഗ് ബോസ് നൽകും. മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുകയും, സ്വന്തം വസ്ത്രം അലക്കുകയും ചെയ്യണം. ഓരോ ആഴ്ചകളിലും ബിഗ് ബോസ് നൽകുന്ന ജോലികൾ പരിമിതമായ സമയപരിധിക്കുള്ളിലും ജോലികൾ വൃത്തിയായും മത്സരാർത്ഥികൾ ചെയ്തു തീർക്കണം.

മലയാളത്തിൽ ബിഗ് ബോസ് ഇത് നാലാം സീസൺ ആണ്. എല്ലാ തവണയും പോലെ തന്നെ ഇത്തവണയും നാടകീയ സംഭവങ്ങൾ ബിഗ്ബോസ് വീടിനുള്ളിൽ അരങ്ങേറിയിട്ടുണ്ട്. ബിഗ് ബോസ് നൽകിയ ടാസ്ക്കിന് ഇടയിൽ മത്സരാർത്ഥികളിൽ ഒരാളായ റോബിൻ രാധാകൃഷ്ണൻ മറ്റൊരു മത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്ന് ഇന്നലെ താരത്തിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയിരുന്നു. ഷോയിൽ ഉടനീളം മികച്ചു നിന്നിരുന്ന റോബിനെ പുറത്താക്കിയ കാരണം ഷോ അവതരിപ്പിക്കുന്ന മോഹൻലാലിനെതിരെ അധിക്ഷേപവുമായി എത്തിയിരിക്കുകയാണ് റോബിൻ ആരാധകർ. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ കമൻ്റുകളും, അധിക്ഷേപവുമായി റോബിൻ ആരാധകർ എത്തിയിരിക്കുകയാണ്. ഇതിനെതിരെ മോഹൻലാൽ ഫാൻസും രംഗത്തെത്തി. മോഹൻലാലിനെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്നും, റോബിൻ ആരാധകർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്നുമാണ് മോഹൻലാൽ ആരാധകരുടെ വാദം. നേരത്തെ ഷോയുടെ ഇടയിൽ മോശമായ പദപ്രയോഗങ്ങങ്ങളുടെ പേരിലും അധിക്ഷേപത്തിൻ്റെ പേരിലും റോബിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.