Breaking News, Latest News

വാർത്തകൾ ശുദ്ധ അസംബന്ധം! ; മോഹൻലാലുമായി സിനിമയില്ലെന്ന് തുറന്നുപറഞ്ഞ് ഡയറക്ടർ ജോഷി

ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു ജോഷി മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന പുതിയ സിനിമ. എല്ലാം മോഹൻലാൽ ആരാധകരും ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു ഈ വാർത്ത കണ്ടത്. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് നിരാശ പകരുന്ന വാക്കുകളാണ് സംവിധായകൻ ജോഷിയുടെ അടുത്തുനിന്നും വന്നിരിക്കുന്നത്. മലയാള സിനിമയുടെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലുമായുള്ള സിനിമ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകൻ ജോഷി. അത്തരം വാർത്തകൾ ആരാണ് എഴുതിവിടുന്നത് എന്ന് അറിയില്ലെന്നും അതെല്ലാം ശുദ്ധ അസംബന്ധമാണെന്നും ആണ് സംവിധായകൻ ജോഷി പറയുന്നത്. കാൻ മീഡിയയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. മോഹൻലാൽ-ജീത്തു ജോസഫ് സൂപ്പർഹിറ്റ് കൂട്ടുകെട്ടിൽ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് റാം. ചിത്രത്തിലെ ചില ഭാഗങ്ങൾ അടുത്തമാസം ഷൂട്ട് ചെയ്യാനിരിക്കെ, ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞായിരിക്കും ജോഷി മോഹൻലാൽ സിനിമ തുടങ്ങുക എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വാർത്ത.

ഇതിനെ കുറിച്ച് സംവിധായകൻ ജോഷി പറഞ്ഞ വാക്കുകൾ വായിക്കാം..

“ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. എന്തായാലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.”-ജോഷി പറഞ്ഞു.

2015ൽ ലൈല ഓ ലൈല എന്ന സിനിമയിലാണ് മോഹൻലാലും ജോഷിയും അവസാനമായി ഒന്നിച്ചത്. മോഹൻലാലിൻറെ നായികയായി അമലാപോൾ എത്തിയ സിനിമ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന പാപ്പൻ ആണ് ജോഷിയുടെ ഏറ്റവും പുതിയ സിനിമ. സുരേഷ് ഗോപിയോടൊപ്പം മലയാളത്തിലെ വലിയ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശാ ശരത്, ചന്തുനാഥ്, ടിനി ടോം, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ എന്നിവരടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ ഉണ്ട്. സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ജോഷിയുടെ പാപ്പൻ എന്ന ചിത്രത്തിനുണ്ട്.ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപി ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.