“പിന്നിൽ നിന്നും കുത്തിയവർക്ക് സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നു, ഇനി തങ്ങളുടെ ജീവിതം മാത്രം “: യമുന റാണി
1 min read

“പിന്നിൽ നിന്നും കുത്തിയവർക്ക് സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നു, ഇനി തങ്ങളുടെ ജീവിതം മാത്രം “: യമുന റാണി

സീരിയൽ മേഖലയിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ് യമുനാ റാണി. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും കൂടുതലും കുടുംബ പ്രേക്ഷകരാണ് താരത്തെ ഏറ്റെടുത്തത്. ഏതാനും വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരമാണ് യമുനാ റാണി. രണ്ടു വർഷം മുമ്പ് ഏവരെയും ഞെട്ടിച്ചു കൊണ്ട് താരം രണ്ടാം വിവാഹം ചെയ്തിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ ആണ് താരത്തെ വീണ്ടും വിവാഹം ചെയ്തത്. രണ്ടാം വിവാഹം ചെയ്തതിന്റെ പേരിൽ ധാരാളം സോഷ്യൽ മീഡിയ ആക്രമണങ്ങൾ താരം നേരിട്ടിരുന്നു.

സദാചാര അക്രമണങ്ങൾ നേരിട്ടതിനു പിന്നാലെ ഇരുവരും സി കേരളത്തിൽ സംപ്രേഷണം ചെയ്ത ഞാനും എന്റെ ആളും എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. ഷോയിലൂടെയാണ് പലർക്കും യമുനയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി യഥാർത്ഥത്തിൽ മനസ്സിലായത്. സി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് യമുന. ജീവിതത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ അതൊക്കെ മാറ്റി എഴുതുകയാണ്.  പിന്നിൽ നിന്നും കുത്തിയവർക്ക് സിനിമാ മേഖലയിൽ ഇപ്പോൾ നിറയെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. തനിക്ക് നഷ്ടമായ വർഷങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താൻ ഇപ്പോൾ എന്നും താരം പറഞ്ഞു.

ചുറ്റുമുള്ള കാര്യങ്ങളോട് പ്രതികരിക്കാതെ ജീവിതത്തിലെ സന്തോഷത്തെ മുന്നിൽ കണ്ടു കൊണ്ട് ജീവിക്കുകയാണ് താനെന്നും താരം പറഞ്ഞു. ഇപ്പോൾ നല്ല അവസരങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ട് എന്നും ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും അവസരങ്ങൾ തന്നെ തേടിയെത്തുകയാണ് എന്നും താരം പറഞ്ഞു. ജീവിതം ക്ലോസ്ഡ് ആയി എന്ന് തോന്നിയ സമയത്താണ് തങ്ങൾ ഇരുവരും പുതിയ ജീവിതം തുടങ്ങിയത് എന്നും, ഇനി ജീവിതത്തിൽ സന്തോഷം മുൻ നിർത്തി മുന്നോട്ടു പോകാൻ ആണ് തീരുമാനം. മക്കൾക്കു വേണ്ടിയും തന്റെ സീരിയൽ കരിയറിന് വേണ്ടിയും ആണ് ഇനി സമയം കണ്ടെത്തുന്നത്. താൻ തന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനി ചെയ്യുമെന്നും അത് തന്റെ മക്കൾക്ക് എപ്പോഴും നല്ലതായി വരും എന്നുമാണ് യമുന പറയുന്നത്. യമുനാ റാണിക്ക് രണ്ട് പെൺകുട്ടികളാണുള്ളത് ദേവന് ഒരു മകളും ഉണ്ട്.