നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ഓസ്‌കാര്‍ നോമിനേഷനിലേക്ക്! ചിത്രത്തിന്റെ സംവിധായകനും, നായകനുമായ മാധവന് ഇത് അഭിമാനനിമിഷം
1 min read

നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ഓസ്‌കാര്‍ നോമിനേഷനിലേക്ക്! ചിത്രത്തിന്റെ സംവിധായകനും, നായകനുമായ മാധവന് ഇത് അഭിമാനനിമിഷം

നടന്‍ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി റോക്കട്രി – ദി നമ്പി എഫക്ട് ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും.

Rocketry | Hindi Trailer 2 | R. Madhavan | Simran Bagga | July 01, 2022 -  YouTube

റോക്കട്രി: ദി നമ്പി എഫക്ട് തിയേറ്ററില്‍ റിലീസ് ചെയ്ത സമയത്ത് സൂപ്പര്‍ ഹിറ്റായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും, ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Rocketry: The Nambi Effect's Inspiration Scientist Nambi Narayanan Reveals  Why He Chose R Madhavan To Tell His Story

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? എന്നതാണ് റോക്കട്രിയിലൂടെ ചിത്രത്തിന്റെ സംവിധായകനായ മാധവന്‍ പറയുന്നത്.

Madhavan's 'Rocketry: The Nambi Effect' gets standing ovation for 10  minutes at Cannes | Tamil Movie News - Times of India

ഒരേസമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച സിനമ മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയിരുന്നു. അതോടെ ഒരേസമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ‘റോക്കട്രി- ദ നമ്പി എഫക്ട് മാറി. ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Rocketry: The Nambi Effect review. Rocketry: The Nambi Effect Malayalam  movie review, story, rating - IndiaGlitz.com