ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘ആര്‍ആര്‍ആറി’ന്റെ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും!
1 min read

ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘ആര്‍ആര്‍ആറി’ന്റെ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും!

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, താരരാജാവ് മോഹന്‍ലാലും.

RRR' Composer and Director on the Making of the Song 'Naatu Naatu' - Variety

ലോകം ഇന്ത്യന്‍ സിനിമയ്ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കുറിച്ചത്. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും ഒരു ചരിത്ര നാഴികക്കല്ലാണെന്നും, ഇന്ത്യക്ക് അഭിമാനമാണെന്നും മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

RRR team birthday wishes to Keeravani

അതേസമയം, നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയുമാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. കൂടാതെ, ആര്‍ആര്‍ആര്‍ നേടിയ പുരസ്‌കാരത്തില്‍ എംഎം കീരവാണിയെ അഭിനന്ദിച്ച് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാന്‍ രംഗത്ത് എത്തിയിരുന്നു. അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൌലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം കുറിച്ചത്.

I am very much overwhelmed: composer MM Keeravaani gets emotional

എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം.

How MM Keeravani Made A Name For Himself