പുത്തന്‍ മേക്കോവറിൽ ശരവണന്‍; നായകനായുള്ള അടുത്ത ചിത്രത്തിനായി കാത്ത് ആരാധകര്‍
1 min read

പുത്തന്‍ മേക്കോവറിൽ ശരവണന്‍; നായകനായുള്ള അടുത്ത ചിത്രത്തിനായി കാത്ത് ആരാധകര്‍

സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യ ചിത്രങ്ങളിൽ നായകനായി എത്തിയ ശരവണനെ ആസ്വാദകർ ആദ്യമൊക്കെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പലര്‍ക്കും അദ്ദേഹം ഒരു ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണൻ എന്ന ബിസിനസ് മാനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്‍റെ സ്ഥാപനത്തിന് വലിയ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു . പിന്നീട് ലെജന്‍ഡ് എന്ന വിളി പേരില്‍ സിനിമാ അരങ്ങേറ്റവും നടത്തിയപ്പോഴും കാണികളെ കൈയ്യടികളോട് തിയറ്ററുകളിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലെജന്‍ഡ് എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ശരവണന്‍റെ ഒരു പുതിയ പ്രോജക്റ്റ് എപ്പോഴെന്ന കൗതുകം തമിഴ് സിനിമാ ആസ്വാദകർക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രഖ്യാപനം സംബന്ധിച്ച സൂചനകള്‍ ആണ് ഇപ്പോൾ നല്‍കിയിരിക്കുന്നത് .

ശരവണന്റെ മേക്കോവര്‍ നടത്തിയ  ചിത്രങ്ങളാണ് താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള കോട്ടും കിടിലൻ പാന്‍റ്സും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചാണ് ശരവണന്‍ പുതിയ ചിത്രങ്ങളില്‍ ഉള്ളത്. ഒപ്പം ട്രിം ചെയ്ത് നിര്‍ത്തിയിരിക്കുന്ന സ്റ്റൈലൻ താടിയും മീശയുമുണ്ട്. ലെജന്‍ഡ് സിനിമയില്‍ നിന്ന് വ്യത്യസ്തമായ ലുക്ക് ആണ് ഇപ്പോഴുള്ളത് . ലെജന്‍ഡില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് ശരവണൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ ആരാധകർക്ക് മുന്നിൽ എത്തുമെന്ന് പോസ്റ്റിനൊപ്പം ശരവണന്‍ പറഞ്ഞിട്ടുണ്ട്. പുതിയ യുഗം ആരംഭിക്കുന്നു എന്നും ഒരു ഹാഷ് ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അതേ സമയം ഇത് പുതിയ ചിത്രത്തെ കുറിച്ചുള്ളതാണോ എന്ന് ഉറപ്പിച്ചിട്ടില്ല എന്ന് ഇത് പുതിയ സിനിമയുടെ അപ്ഡേഷൻ ആണെന്ന് ആരാധകർ പ്രതീക്ഷിക്കുകയാണ്. വരാനിരിക്കുന്ന ചിത്രം ലെജന്‍ഡ് 2 ആണോയെന്നും  പലരും ചോദിക്കുന്നുണ്ട്. റിലീസിനു മുന്‍പ് ഒരുപാട് നെഗറ്റീവ് പബ്ലിസിറ്റിയുംl പരിഹാസവുമൊക്കെ  നേരിടേണ്ടി വന്നെങ്കിലും  മികച്ച ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു ലെജന്‍ഡ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശരവണൻ നായകനായ ലെജൻഡ് എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും ചിത്രം ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ലെജൻഡ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.