വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍; നാളെ മുതല്‍ സൗജന്യ പരിശോധന
1 min read

വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍; നാളെ മുതല്‍ സൗജന്യ പരിശോധന

കൊച്ചി നഗരം കഴിഞ്ഞ 12 ദിവസമായി വിഷ പുക ശ്വസിക്കുകയാണ്. ഒരു പരിധി വരെ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും പൂര്‍ണ്ണമായും തീ അണയ്ക്കുക എന്നത് പറയാന്‍ പറ്റില്ല. ഇപ്പോഴിതാ, വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ചാണ് കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ആശ്വാസമേകുന്നത്.

Fire at Kochi's Brahmapuram waste treatment plant has become an annual phenomenon - The Hindu

ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് നാളെ മുതല്‍ സൗജന്യ പരിശോധനയ്ക്ക് തുടക്കമിടും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന.

Mammootty raises concern over Brahmapuram issue | Malayalam News, Kerala News | Manorama Online

ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും.

Did you know Mammootty was told 'don't act' by a popular director in his debut movie? | Malayalam Movie News - Times of India

ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

Malayalam megastar Mammootty turns 71- The New Indian Express

വിഷപ്പുക മൂലം വലയുന്ന ആസ്മ രോഗികള്‍ക്കടക്കം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വായുവിലെ ഓക്‌സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍ നിന്ന് ഇവ വിഷ വാതകങ്ങളെ പുറംതളളി ഏകദേശം 90-95 ശതമാനം ഓക്‌സിജന്‍ നല്‍കും.

Mammootty apologises after netizens call his remarks on Jude Anthany Joseph's hair 'bodyshaming' | Entertainment News,The Indian Express

മുറിയില്‍ നിന്നോ, പരിസരത്തു നിന്നോ വായുവിനെ സ്വീകരിച്ച് ശുദ്ധീകരിച്ച്, ആവശ്യമുള്ള വ്യക്തിക്ക് ഓക്സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുക. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 എന്ന നമ്പരില്‍ ബന്ധപ്പെടാം.