രസതന്ത്രത്തിൽ അഭിനയിക്കാൻ വേണ്ടി മുത്തുമണി പറഞ്ഞ ഡിമാൻഡ് ഇങ്ങനെ
1 min read

രസതന്ത്രത്തിൽ അഭിനയിക്കാൻ വേണ്ടി മുത്തുമണി പറഞ്ഞ ഡിമാൻഡ് ഇങ്ങനെ

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു രസതന്ത്രം. ഒരുകാലത്ത് പൊട്ടി ചിരിപ്പിക്കുന്ന നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ആവർത്തിച്ചു. ഇടയ്ക്കാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാൽ 2006 ഇൽ ഇവർ വീണ്ടും ഒരുമിക്കുകയും ചെയ്തു. മോഹൻലാൽ സത്യകാട് കൂട്ടുകെട്ടിൽ ഇറങ്ങിയ രസതന്ത്രം എന്ന ചിത്രം എല്ലാകാലത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം തന്നെയായിരുന്നു. മീര ജാസ്മിനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയിരുന്നത്. ഭരത് ഗോപി, ഇന്നസെന്റ്, കെപിഎസി ലളിതാ, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട് അങ്ങനെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഒരു താരമാണ് മുത്തുമണി. മുത്തുമണിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. സ്വാഭാവിക അഭിനയ മികവിലൂടെയാണ് മുത്തുമണി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. മോഹൻലാലിനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ മുത്തുമണിയുടെ. രസതന്ത്രത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപേ സത്യനന്ദിക്കാടിനോട് മുത്തുമണി പറഞ്ഞ ഒരു ഡിമാൻഡ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിയമവിദ്യാർത്ഥി ആയിരിക്കുന്ന സമയത്ത് ആയിരുന്നു രസതന്ത്രത്തിലേക്ക് മുത്തുമണി എത്തുന്നത്. കോളേജിൽ അറ്റൻഡൻസ് വളരെ കർശനമായതുകൊണ്ടു തന്നെ ക്ലാസ്സ്‌ കട്ട് ചെയ്യൽ ഒന്നും നടക്കില്ലന്ന് പറഞ്ഞു. എന്നാൽ സാർ വിളിച്ചപ്പോൾ അഭിനയിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ ശനിയും ഞായറും മാത്രമേ അഭിനയിക്കാൻ വരികയുള്ളൂ എന്ന് ഡിമാൻഡ് ആയിരുന്നു ആദ്യം മുന്നോട്ട് വച്ചത്.

 

ക്ലാസ് കട്ട് ചെയ്യാതെയാണ് അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യൻ സാറിനാണ്. താൻ അഭിനയിക്കാൻ ചെല്ലുമ്പോൾ തമാശയായി പറയാറുണ്ട് ബാക്കിയുള്ളവരൊക്കെ വരും മുത്തുമണിയോടെ ഡേറ്റ് കിട്ടാനാണ് പാട് എന്ന്. മുത്തുമണിക്ക് സീനിയർ ആയിട്ടുള്ള കുറെ അതിനേതാക്കളും ചിത്രത്തിൽ ഉണ്ട്. അവരുടെ കൂടെയൊക്കെ താരത്തിന് കോമ്പിനേഷൻ രംഗങ്ങൾ ഉണ്ട്. ഇങ്ങനെ ഒരു കാര്യം സത്യൻ സാർ പറഞ്ഞപ്പോഴും താൻ ഡിമാൻഡ് മാറ്റിയിരുന്നില്ല എന്നാണ് മുത്തുമണി പറയുന്നത്. ശനിയും ഞായറും ആണേൽ അഭിനയിക്കാം എന്നാണ് താൻ പറഞ്ഞത് എന്ന് മുത്തുമണി പറയുന്നു. താരത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇന്ന് മലയാള സിനിമയിൽ മികച്ച ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് നിറസാന്നിധ്യമാണ് മുത്തുമണി.